ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 27 ന്

Sep 12, 2025 - 07:32
 0
ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ 27 ന്
ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ പോസ്റ്റർ, Image: Special arrangement

ലണ്ടൻ: ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാര ദർശനവുമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് 2025 സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻററിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിശിഷ്ടാതിഥിയായി ക്രോയ്ഡൺ മേയർ ജയ്സൺ പെറി പങ്കെടുക്കും.

മാവേലി എഴുന്നള്ളത്തോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ ദീപം തെളിയിക്കൽ, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, കൈകൊട്ടിക്കളി, തിരുവാതിര, നൃത്തശിൽപ്പം, കഥകളി, ഇലഞ്ചിതറ മേളം, ദീപാരാധന തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ലണ്ടൻ ഹിന്ദു ഐക്യവേദി (LHA) അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികൾക്കൊപ്പം റാഗി സ്വിന്റൺ, സംഗീത ഓക്സ്ഫോർഡ്, ആശാ ഉണ്ണിത്താൻ, വിനീത് പിള്ള, വിനോദ് നവധാര എന്നിവരും പങ്കെടുക്കും. ചടങ്ങിന്റെ അവസാനത്തിൽ ദീപാരാധനയും പ്രസാദം ഉൾപ്പെടുന്ന ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സുരേഷ് ബാബു (07828137478), ഗണേഷ് ശിവൻ (07405513236), സുബാഷ് ശാർക്കര (07519135993), ജയകുമാർ ഉണ്ണിത്താൻ (07515918523) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ രജിസ്ട്രേഷൻ ലഭ്യമാണ്: https://forms.gle/WBTreALvjcYeerDd8.

English summary: London Hindu Aikyavedi and Mohanji Foundation will celebrate Onam on Sept 27 at West Thornton Community Centre with cultural programs and feast.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.