യുകെയിലെ ലിവർപൂളിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിലെ ലിവർപൂളിൽ കൊല്ലം കൊട്ടിയം സ്വദേശിയായ ശ്രീരാജിനെ (26) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ലിവർപൂൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഇദ്ദേഹത്തിന്റെ വിയോഗത്തിൽ യുകെ മലയാളി ന്യൂസ് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Feb 21, 2026 - 00:10
 0
യുകെയിലെ ലിവർപൂളിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ശ്രീരാജ് (26)

ലണ്ടൻ : ഉപരിപഠനത്തിനായി യുകെയിലെത്തിയ കൊല്ലം സ്വദേശിയായ യുവാവിനെ ലിവർപൂളിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശിയായ ശ്രീരാജ് (26) ആണ് മരിച്ചത്. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ഇദ്ദേഹം പഠനത്തോടൊപ്പം ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിൽ താൽക്കാലിക ജീവനക്കാരനായും പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അപ്പാർട്ട്മെന്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

മേഴ്സിസൈഡ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. രണ്ട് വർഷം മുൻപാണ് ശ്രീരാജ് ഉപരിപഠനത്തിനായി ലണ്ടനിലെത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ വേർപാടിന്റെ ഞെട്ടലിലാണ് ലിവർപൂളിലെ മലയാളി സമൂഹം. പരേതന്റെ വിയോഗത്തിൽ യുകെ മലയാളി ന്യൂസ് ആഴത്തിലുള്ള ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു.

English Summary

A 26-year-old Malayali student from Kollam was found deceased in his residence in Liverpool, UK.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.