അമേരിക്കൻ സ്വപ്നത്തിലേക്ക് വഴിതുറന്ന് ഗാനൺ യൂണിവേഴ്സിറ്റിയുടെ പ്രത്യേക വെബിനാർ: ഫെബ്രുവരി 21-ന്

Feb 19, 2026 - 08:33
 0
അമേരിക്കൻ സ്വപ്നത്തിലേക്ക് വഴിതുറന്ന് ഗാനൺ യൂണിവേഴ്സിറ്റിയുടെ പ്രത്യേക വെബിനാർ: ഫെബ്രുവരി 21-ന്

ലണ്ടൻ : അമേരിക്കയിൽ ഉപരിപഠനവും മികച്ച കരിയറും സ്വപ്നം കാണുന്നവർക്കായി നൂറ് വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്ഥാപനമായ ഗാനൺ യൂണിവേഴ്സിറ്റി പ്രത്യേക വെബിനാർ സംഘടിപ്പിക്കുന്നു. ഈ വരുന്ന ശനിയാഴ്ച ഫെബ്രുവരി 21-ന് ഇന്ത്യൻ സമയം വൈകിട്ട് 7 മണി മുതൽ 8 മണി വരെയാണ് സെഷൻ നടക്കുക. 120-ൽ പരം യുജി, പിജി പ്രോഗ്രാമുകളെക്കുറിച്ചും ഗ്രീൻ കാർഡ് ലഭ്യതയ്ക്ക് സഹായിക്കുന്ന കോഴ്സുകളെക്കുറിച്ചും സർവ്വകലാശാല അധികൃതർ നേരിട്ട് വിശദീകരിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി സംവദിക്കാൻ അവസരമുള്ള ഈ വെബിനാറിൽ അമേരിക്കൻ സർവ്വകലാശാലകൾ സന്ദർശിച്ച പ്രശസ്ത കരിയർ വിദഗ്ധനും മരിയൻ കോളേജ് കുട്ടിക്കാനം പ്രൊഫസറുമായ ഡോ. ബ്രിജേഷ് ജോർജ് ജോണും പങ്കെടുക്കുന്നുണ്ട്.

യുകെയിൽ നിന്നും യുഎസ്സിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന നഴ്സിംഗ്, ഐടി, മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഈ വെബിനാർ വലിയൊരു മുതൽക്കൂട്ടാകും. തൊഴിൽ മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും വിസ നടപടിക്രമങ്ങളെക്കുറിച്ചും വിദഗ്ധരുമായി നേരിട്ട് സംസാരിക്കാനുള്ള സൗകര്യം യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുണ്ട്. യുകെയിൽ താമസിക്കുന്നവർക്ക് പ്രത്യേക മുൻഗണന നൽകുന്ന ഈ സെഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് സോഷ്യൽ മീഡിയ പേജുകൾ വഴിയോ +91-8139003930, +91-8714403930 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ പേര് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. https://docs.google.com/forms/d/e/1FAIpQLSdebCgpfZyh7g_ZGWpBfoyACguzndYtRpMq8cMsGTC2YogALw/viewform എന്ന ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.scsfly.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Gannon University is hosting a specialized webinar on February 21st to guide students and professionals on US education and Green Card opportunities.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.