കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി പ്രത്യേക പൂജകൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.

Kent Ayyappa Temple held special poojas and Maha Ganapathi Homam on September 14 for Vinayaka Chaturthi, with devotees joining both in person and online. The celebrations included Kalasha Pooja, Deeparadhana and Annadanam, concluding in a devotional atmosphere.

Sep 15, 2026 - 10:39
Sep 15, 2026 - 11:27
 0
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി പ്രത്യേക പൂജകൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.
original image

കെന്റ്: കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് പ്രത്യേക പൂജകളും ഹോമങ്ങളും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. സെപ്റ്റംബർ 14 തിങ്കളാഴ്ച നടന്ന ചടങ്ങുകളിൽ നിരവധി ഭക്തർ നേരിട്ടും ഓൺലൈൻ ആയും പങ്കെടുത്തു. രാവിലെ ക്ഷേത്രം തുറന്നതിനെ തുടർന്ന് നിർമാല്യ ദർശനം, അഭിഷേകം, മലർ നിവേദ്യം, ഉഷഃപൂജ എന്നിവ നടന്നു. തുടർന്ന് സൂര്യ കാലടി മഹാഗണപതി ഹോമം ഭക്തിപൂർവം നടത്തി. ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠ നടത്തിയ തന്ത്രി ബ്രഹ്മശ്രീ സൂര്യ കാലടി മന സൂര്യൻ ജയസൂര്യ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. രാവിലെ 10 മണിക്ക് കലശപൂജയും 11 മണിക്ക് കലശാഭിഷേകവും നടന്നു.

തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം അടച്ചു. വൈകുന്നേരം ക്ഷേത്രം വീണ്ടും തുറന്നതോടെ പ്രത്യേക ദീപാരാധന നടന്നു. തുടർന്ന് അത്താഴപൂജയും അപ്പം മൂടലും ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷം രാത്രി 9 മണിയോടെ ക്ഷേത്രം അടച്ചു. വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ അന്നദാനവും ഒരുക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് ആഘോഷങ്ങൾ ഭംഗിയായി സംഘടിപ്പിച്ചു. ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.