കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം ഇന്ന്
ലണ്ടൻ : കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ചതുർത്ഥി 2026 മഹോത്സവം സെപ്റ്റംബർ 14 തിങ്കളാഴ്ച റോച്ചസ്റ്ററിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. റോച്ചസ്റ്ററിലെ 1 Northgate, Rochester, Kent, ME1 1LS എന്ന വിലാസത്തിലുള്ള ക്ഷേത്രത്തിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ വിവിധ പൂജകളും ഹോമങ്ങളും നടത്തും.
വിനായക ചതുർത്ഥിയോടനുബന്ധിച്ച് സൂര്യകാലടി മഹാ ഗണപതി ഹോമം, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം എന്നിവയാണ് പ്രധാന ചടങ്ങുകൾ. വിഘ്നങ്ങൾ അകറ്റി ഐശ്വര്യവും സമാധാനവും ദൈവാനുഗ്രഹവും ലഭിക്കുന്നതിനായി പ്രത്യേക പൂജകളും നടത്തും. പ്രത്യേക കലശപൂജയ്ക്കും മുരുക പ്രതിഷ്ഠയ്ക്കുമുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. സൂര്യകാലടി മനയിലെ തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
ഭക്തജനങ്ങൾക്ക് വിവിധ പുണ്യകർമങ്ങളിൽ പങ്കെടുത്ത് ഗണപതി ഭഗവാന്റെ അനുഗ്രഹം നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അന്നദാനത്തിനും അഷ്ടദ്രവ്യ ഗണപതി ഹോമത്തിനും സ്പോൺസർഷിപ്പുകൾ സ്വീകരിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 07838 170203, 07985 245890, 07973 151975, 07906 130390, 07507 766652, 07795 575065 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
