ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഓണാഘോഷം ഭക്തിനിർഭരമായി സമാപിച്ചു
London Sree Guruvayoorappan Temple celebrated Onam at Thornton Heath with traditional cultural performances, devotional music, and a grand Onasadya, drawing hundreds of UK Malayalis.
ലണ്ടൻ: ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു.
ഇന്ന്, സെപ്റ്റംബർ 26 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് Thornton Heath ലെ West Thornton Community Centre ൽ വെച്ച് നടന്ന ആഘോഷം മാവേലി എഴുന്നള്ളത്തോടെയാണ് ആരംഭിച്ചത്. ഭദ്രദീപം, GSS അവതരിപ്പിച്ച ഓണ വിളംബരം, ഭക്തിഗാനസുധ ലൈവ് ഓർക്കസ്ട്ര, സംഗീത വിശ്വൻ അവതരിപ്പിച്ച ഭരതനാട്യം, GSS വനിതാവേദിയുടെ തിരുവാതിര, ശ്രുതി വിജയന്റെ മോഹിനിയാട്ടം, ദീപാരാധന എന്നിവ അരങ്ങേറി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ (പ്രസാദ ഊട്ട്) നടന്നു.
മോഹൻജി ഫൗണ്ടേഷൻ UK യുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ നൂറുകണക്കിന് മലയാളികൾ കുടുംബസമേതം പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളായ സുരേഷ് ബാബു, അനൂപ് ശശി, രമ രാജൻ, ശാലിനി രവി എന്നിവർ നേതൃത്വം നൽകി.
പരിപാടി വിജയകരമാക്കിയ എല്ലാ കലാകാരന്മാർക്കും സന്നദ്ധ പ്രവർത്തകർക്കും ഭക്തജനങ്ങൾക്കും ക്ഷേത്ര കമ്മിറ്റി നന്ദി അറിയിച്ചു
