കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ പ്രതിമാസ പൂജ സെപ്റ്റംബർ 19-ന്; തന്ത്രി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും
The monthly Ayyappa Pooja at Kent Ayyappa Temple will be held on Saturday, September 19, led by Tantri Brahmasree Suryan Jayasuryan Bhattathiripad.
ലണ്ടൻ : യുകെയിലെ പ്രശസ്തമായ കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ ഈ മാസത്തെ പ്രതിമാസ അയ്യപ്പ പൂജ സെപ്റ്റംബർ 19 ശനിയാഴ്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കും. രാവിലെ 8.30-ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വൈകിട്ട് 6.30 മുതൽ രാത്രി 9.30 വരെ വിവിധ വിശേഷാൽ പൂജകളും വഴിപാടുകളും അരങ്ങേറും. സൂര്യകാലടി തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് പൂജാകർമ്മങ്ങൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
അഭിഷേകം, വിളക്ക് പൂജ, ലളിതാ സഹസ്രനാമ അർച്ചന, ഭക്തിസാന്ദ്രമായ ഭജന, ധാര വഴിപാട്, നീരാഞ്ജനം, ഒറ്റയപ്പം വഴിപാട്, പടിപൂജ, ഹരിവരാസനം എന്നിവ ചടങ്ങുകളുടെ ഭാഗമായി നടക്കും. തുടർന്ന് ഭക്തർക്കായി അന്നദാനവും ഒരുക്കിയിട്ടുണ്ട്. റോച്ചെസ്റ്ററിലുള്ള ഫ്രണ്ട്സ് മീറ്റിംഗ് ഹൗസിലാണ് (1 Northgate, Rochester ME1 1LS) പൂജകൾ നടക്കുക.
വിളക്ക് പൂജയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ സ്വന്തം നിലവിളക്ക്, രണ്ട് കെട്ട് പൂക്കൾ, ഒരു നാളികേരം എന്നിവയും നീരാഞ്ജന വഴിപാടിനായി ഒരു നാളികേരവും കരുതണമെന്ന് ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിച്ചു. പൂജകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 07838 170203, 07985 245890, 07507 766652, 07906 130390, 07973 151975 എന്നീ നമ്പറുകളിലോ www.kentayyappatemple.org എന്ന വെബ്സൈറ്റിലൂടെയോ kentayyappatemple@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
