കെന്റ് ഹിന്ദു സമാജം ഓണാഘോഷം 2026 സെപ്റ്റംബർ 26-ന് ചാത്തത്തിൽ നടക്കും
Kent Hindu Samajam UK will celebrate Onam 2026 on Saturday, September 26 at All Saints Church Hall in Chatham, featuring traditional sadhya, cultural events, and Suryakaladi Mana Sri Jayasooryan Bhattathiripad as chief guest.
ലണ്ടൻ : യുകെയിലെ പ്രമുഖ മലയാളി ഹൈന്ദവ സംഘടനയായ കെന്റ് ഹിന്ദു സമാജത്തിന്റെ (Kent Hindu Samajam UK) ഈ വർഷത്തെ ഓണാഘോഷങ്ങൾ 2026 സെപ്റ്റംബർ 26 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ചാത്തം മാഗ്പൈ ഹാൾ റോഡിലുള്ള ഓൾ സെയിന്റ്സ് ചർച്ച് ഹാളിൽ (All Saints Church Hall, Magpie Hall Road, Chatham, Kent, ME4 5NE) വെച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകീട്ട് 6 മണി വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സൂര്യകാലടി മനയിലെ ശ്രീ ജയസൂര്യൻ ഭട്ടത്തിരിപ്പാട് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
പരമ്പരാഗത കേരളീയ തനിമ ചോർന്നുപോകാതെ വിഭവസമൃദ്ധമായ ഓണസദ്യ, മാവേലി മന്നന്റെ എഴുന്നള്ളത്ത്, ചെണ്ടമേളം, താലപ്പൊലി, വിവിധ കലാകായിക മത്സരങ്ങൾ, സമാജം അംഗങ്ങൾ അണിനിരക്കുന്ന ആകർഷകമായ നൃത്ത-സംഗീത പരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. പ്രവാസലോകത്ത് പുതിയ തലമുറയ്ക്ക് കേരള സംസ്കാരവും പാരമ്പര്യവും പകർന്നുനൽകുന്ന രീതിയിലാണ് ആഘോഷങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാണി സിബി, നിഖിത നായർ, അനീഷ മനോജ്, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾക്കുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളെയും കുടുംബങ്ങളെയും ഒന്നടങ്കം ഈ ആഘോഷവേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 07838170203, 07973151975, 07985245890 എന്നീ ഫോൺ നമ്പറുകളിലോ www.kenthindusamajam.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
