കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം സെപ്റ്റംബർ 20-ന്; സൂര്യകാലടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം മുഖ്യ ആകർഷണം
Kent Ayyappa Temple will celebrate Vinayaka Chathurthi on Sunday, September 20, 2026, featuring a grand Ashtadravya Mahaganapathi Homam led by Tantri Brahmasree Suryakaladi Suryan Jayasuryan Bhattathiripad
ലണ്ടൻ : യുകെയിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ചതുർത്ഥി മഹോത്സവം 2026 സെപ്റ്റംബർ 20 ഞായറാഴ്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിക്കുന്നു. ഭക്തജനങ്ങൾക്ക് സർവ്വവിഘ്‌നങ്ങളും അകറ്റി വിജയവും ഐശ്വര്യവും പ്രദാനം ചെയ്യുന്നതിനായി പ്രസിദ്ധമായ സൂര്യകാലടി മഹാ ഗണപതി ഹോമവും വിശേഷാൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമവും ഇതിന്റെ ഭാഗമായി നടക്കും. പ്രശസ്ത തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടാണ് ഹോമത്തിന് മുഖ്യ കാർമികത്വം വഹിക്കുന്നത്.
ഗ്രേവ്‌സെൻഡിലെ ഡാബ്സ് പ്ലേസ് ഫാമിലാണ് (Dabbs Place Farm, Gravesend, Kent, DA13 9BL) വിപുലമായ പൂജാ ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്. രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയാണ് മഹോത്സവം. തേങ്ങ ഉൾപ്പെടെയുള്ള മംഗളകരമായ എട്ട് ദ്രവ്യങ്ങൾ സമർപ്പിച്ച് ഭക്തജനങ്ങളുടെ സർവ്വഐശ്വര്യത്തിനും സമാധാനത്തിനുമായി നടത്തുന്ന പുണ്യ കർമ്മമായ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തിൽ പങ്കെടുക്കാൻ നിരവധി ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചടങ്ങുകളിൽ പങ്കെടുക്കാൻ മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. നിയന്ത്രിതമായ പ്രവേശനം മാത്രമുള്ളതിനാൽ സെപ്റ്റംബർ 18 വെള്ളിയാഴ്ചയ്ക്കകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ കൈമാറും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 07838 170203, 07985 245890, 07973 151975, 07906 130390, 07507 766652, 07795 575065 എന്നീ നമ്പറുകളിലോ kentayyappatemple@gmail.com, kentayyappatemple.org എന്നിവ വഴിയോ ബന്ധപ്പെടാവുന്നതാണ്.
