കെന്റിൽ 14-ാമത് വാർഷിക അയ്യപ്പ പൂജ നവംബർ 28 ന്. 

Nov 26, 2026 - 05:25
 0
കെന്റിൽ 14-ാമത് വാർഷിക അയ്യപ്പ പൂജ നവംബർ 28 ന്. 

റോചെസ്റ്റർ: കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ 14-ാമത് വാർഷിക കെന്റ് അയ്യപ്പ പൂജ നവംബർ 28 ശനിയാഴ്ച വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടക്കും.

റോചെസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ (1 നോർത്ത്ഗേറ്റ്, റോചെസ്റ്റർ, കെന്റ്, ME1 1LS) വച്ചാണ് ആഘോഷ പരിപാടികൾ നടത്തുന്നത്. 

ഗണപതി പൂജ, ഭജൻസ്, വിളക്കുപൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അർച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അഭിഷേകങ്ങൾ, അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയാണ് പ്രധാന ചടങ്ങുകൾ.

വിളക്കുപൂജ, അഭിഷേകങ്ങൾ, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ പൂജ സാമഗ്രികളുടെ ഒരുക്കത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷനുള്ള ഇമെയിൽ- kenthhindusamajam@gmail.com 

കൂടുതൽ വിവരങ്ങൾക്ക്: 07838170023, 07973151975, 07906130390, 07753188671, 07985245890, 07860578572, 07735368567

സ്വന്തം ലേഖകൻ Official reporter profile for UK Malayali News, publishing news and updates relevant to the UK Malayali and Indian community.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.