ലിവി കൊമ്പൻസ് ഫുട്ബോൾ ടീം സംഘടിപ്പിക്കുന്ന മാസ്റ്റേഴ്‌സ് കപ്പ് 2025: ലിവിംഗ്‌സ്റ്റണിൽ ഏകദിന സെവൻസ് ടൂർണമെന്റ്

Apr 21, 2025 - 15:22
Apr 21, 2025 - 15:24
 0
ലിവി കൊമ്പൻസ് ഫുട്ബോൾ ടീം സംഘടിപ്പിക്കുന്ന മാസ്റ്റേഴ്‌സ് കപ്പ് 2025: ലിവിംഗ്‌സ്റ്റണിൽ ഏകദിന സെവൻസ് ടൂർണമെന്റ്

ലിവിംഗ്‌സ്റ്റൺ (സ്കോട്ട്‌ലൻഡ്) ∙ 30 വയസ്സിന് മുകളിലുള്ള ഫുട്ബോൾ ആരാധകർക്കായി ലിവി കൊമ്പൻസ് ഫുട്ബോൾ ടീം ‘മാസ്റ്റേഴ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് 2025’ സംഘടിപ്പിക്കുന്നു. 2025 ജൂൺ 21ന് നടക്കുന്ന ഏകദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ്, “വയസ്സ് ഒരു തടസമല്ല, ആരോഗ്യവും സജീവ ജീവിതശൈലിയും പ്രധാനം” എന്ന സന്ദേശം സമൂഹത്തിന് പകർന്നുനൽകാൻ ലക്ഷ്യമിടുന്നു.

വയസ്സിനെ ഒരു തടസമായി കാണാതെ, ആരോഗ്യം മുൻനിർത്തി ജീവിതം ആസ്വദിക്കാനും ആത്മവിശ്വാസത്തോടെ ഓരോ വെല്ലുവിളിയെയും നേരിടാനുമുള്ള പ്രചോദനം നൽകുകയാണ് ഈ ടൂർണമെന്റിന്റെ ഉദ്ദേശം. 30 വയസ്സിന് മുകളിലുള്ള ടീമുകൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ ഉടൻ സംഘാടകരുമായി ബന്ധപ്പെടണം.

 ബന്ധപ്പെടേണ്ട നമ്പറുകൾ:

07825 212228, 07814 678568, 07387 164401, 07455 176900, 07405 014770, 07721 979513

 ഇമെയിൽ: livikombans@gmail.com

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.