അയർലൻഡിലെ വാട്ടർഫോർഡിൽ അർബുദബാധയെ തുടർന്ന് മലയാളി നഴ്സ് അന്തരിച്ചു

Aug 15, 2025 - 11:55
 0
അയർലൻഡിലെ വാട്ടർഫോർഡിൽ അർബുദബാധയെ തുടർന്ന് മലയാളി നഴ്സ് അന്തരിച്ചു

അയർലൻഡിലെ വാട്ടർഫോർഡിൽ താമസിച്ചിരുന്ന മലയാളി നഴ്സ് ശ്യാം കൃഷ്ണൻ (37) അർബുദബാധയെ തുടർന്ന് അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനും നാളുകളായി ചികിത്സയിൽ ആയിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലർച്ചെയാണ് വിട പറഞ്ഞത്.

ആലപ്പുഴ ജില്ലയിലെ ചേർത്തല തുറവൂർ കാടാട്ട് സ്വദേശിയായ ശ്യാം, 2015 മുതൽ വാട്ടർഫോർഡിൽ സ്ഥിരതാമസമാക്കിയിരുന്നു. അയർലൻഡിലെ നഴ്സുമാരുടെ ട്രേഡ് യൂണിയനായ ഐഎൻഎംഒയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.

ഭാര്യ വൈഷ്ണയും രണ്ട് മക്കളുമാണ് ശേഷിക്കുന്ന കുടുംബാംഗങ്ങൾ. സംസ്കാരം പിന്നീട് നടക്കും. ശ്യാമിന്റെ വേർപാട് വാട്ടർഫോർഡിലെ മലയാളി സമൂഹത്തിന് തീരാനഷ്ടമായി.

English Summary: Malayali nurse Shyam Krishnan (37) from Cherthala, Kerala, passed away in Ireland after battling cancer.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.