സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി ക്രിസ്മസ്-പുതുവത്സരാഘോഷവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി

Jan 28, 2026 - 04:10
 0
സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി ക്രിസ്മസ്-പുതുവത്സരാഘോഷവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി
സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ 2026-27 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

ലണ്ടൻ : സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ വിപുലമായ കലാപരിപാടികളോടെ ഗ്ലാസ്ഗോയിലെ സെന്റ് ബ്രണ്ടൻസ് പള്ളി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ക്രിസ്മസ് കാർഡ് ഡിസൈനിങ് മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മൂന്ന് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് നടന്ന കലാസന്ധ്യയിൽ ഡാൻസ്, പാട്ട്, കരോൾ സിംഗിംഗ്, ഡിജെ എന്നിവയ്ക്ക് പുറമെ ഡെൻസിൽ ടോമിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക സംഗീത വിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സാന്താക്ലോസ് സമ്മാനങ്ങൾ കൈമാറി.

ആഘോഷപരിപാടികൾക്ക് പിന്നാലെ നടന്ന വാർഷിക പൊതുയോഗം 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുനിൽ പായിപ്പാട് പ്രസിഡന്റായും ഫൈസൽ അഹ്മദ് സെക്രട്ടറിയായും സണ്ണി തുളസീധരൻ ട്രഷററായും ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി അനു മാത്യു, ജസീൽ ജമാൽ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഫ്രാങ്ക്ലിൻ ഫ്രാൻസിസ്, കുര്യൻ മാത്യു എന്നിവരെയും യോഗം നിശ്ചയിച്ചു. ഇന്ദിര സീത, ആന്റണി ജെയിംസ് എന്നിവരാണ് കൾച്ചറൽ കോർഡിനേറ്റർമാർ. പി ആർ ഓ ആയി റിജോ ജോർജ്ജിനെയും ഐടി-സോഷ്യൽ മീഡിയ വിഭാഗം ചുമതല ജിമ്മി എൽദോസിനെയും ഏൽപ്പിച്ചു.

വിവിധ വിഭാഗങ്ങളിലായി തോമസ് സ്പോർട്സ് കോർഡിനേറ്ററായും റോജി പീലിപ്പോസ്, ബിനോജി തോമസ് എന്നിവർ ജനറൽ കൺവീനർമാരായും തിരഞ്ഞെടുക്കപ്പെട്ടു. സിജു കെ ജോസഫിനെ ഓഡിറ്ററായും വിമൻസ് ഫോറം ഭാരവാഹികളായി സ്മിതാ രഞ്ജിത്ത് പ്രസിഡന്റ്, രേഷ്മ പിള്ള സെക്രട്ടറി എന്നിവരെയും തിരഞ്ഞെടുത്തു. താസിം പൂക്കയിൽ, അഞ്ചു പ്രമോദ് എന്നിവർ യൂത്ത് കോർഡിനേറ്റർമാരായും സായി ഈശ്വർ ബിജുമോൻ, ഈഫ ദാസ്തകർ എന്നിവർ സ്റ്റുഡന്റ്സ് കോർഡിനേറ്റർമാരായും പ്രവർത്തിക്കും. വിഭവസമൃദ്ധമായ ക്രിസ്മസ്-പുതുവത്സര ഡിന്നറോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്.

The Scotland Malayali Cultural Community celebrated Christmas and New Year with various cultural events and elected its new executive committee for 2026-27.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.