യുക്രൈന്‍ സമാധാന ഉടമ്പടി: യൂറോപ്യന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക്

Aug 17, 2025 - 08:51
 0
യുക്രൈന്‍ സമാധാന ഉടമ്പടി: യൂറോപ്യന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക്

ലണ്ടന്‍: യുക്രൈനില്‍ സമാധാന ഉടമ്പടി സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് ‘കോളിഷന്‍ ഓഫ് ദി വില്ലിംഗ്’ എന്ന യൂറോപ്യന്‍ നേതാക്കളുടെ കൂട്ടായ്മ ഞായറാഴ്ച ടെലി കോണ്‍ഫറന്‍സ് നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്കിയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഈ യോഗം.

ബ്രിട്ടന്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എന്നിവര്‍ ചേര്‍ന്നാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. യുക്രൈന്‍-റഷ്യ സമാധാന ക്രമീകരണത്തില്‍ ശക്തമായ പിന്തുണ ഉറപ്പാക്കാന്‍ ട്രംപില്‍ നിന്ന് വ്യക്തമായ പ്രതിബദ്ധത ഉറപ്പാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനകള്‍ യൂറോപ്യന്‍ നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അമേരിക്കയുടെ സൈനിക ശക്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ഭാവിയില്‍ മുന്നോട്ട് പോകുന്നതില്‍ നിന്ന് തടയുമെന്നാണ് വിലയിരുത്തല്‍. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ആഗോള ശ്രദ്ധ നേടുന്നുണ്ട്.

നിലവില്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രൈനിന് സുരക്ഷാ ഉറപ്പ് നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ കൂട്ടായ്മയുടെ ശ്രമങ്ങള്‍ യുക്രൈനില്‍ സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിന് നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.