സ്ലൈഗോയിൽ മലയാളി അസോസിയേഷൻ ഒരുക്കുന്ന ‘MAS പൊന്നോണം 2025’ സെപ്റ്റംബർ 7-ന്

അയർലൻഡ്: സ്ലൈഗോ മലയാളി സമൂഹത്തിന്റെ ഹൃദയത്തിൽ ഓണത്തിന്റെ നിറവും സന്തോഷവും പകർന്ന് മലയാളി അസോസിയേഷൻ സ്ലൈഗോ (MAS) പൊന്നോണം 2025ന് ഒരുങ്ങുന്നു. മഹാബലി ചക്രവർത്തിയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഈ ആഘോഷത്തിൽ പരമ്പരാഗത ഓണപ്പൂക്കളം, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ഈ വർഷത്തെ MAS പൊന്നോണത്തിന്റെ പ്രധാന ആകർഷണം സ്ലൈഗോയുടെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാരായ കലാഭവൻ ജോഷിയും സംഘവും അവതരിപ്പിക്കുന്ന കലാസന്ധ്യയാണ്. രാജേഷ് അടിമാലി, ജ്യോതിഷ് ബാബു, അശ്വതി വിജയൻ എന്നിവർ ചേർന്നുള്ള ഗാനമേളയും ആഘോഷത്തിന് മാറ്റ് കൂട്ടും. മെഗാ തിരുവാതിര, പരമ്പരാഗത കലാരൂപങ്ങൾ, വടംവലി തുടങ്ങിയവയടക്കം നിരവധി പരിപാടികൾ ഈ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
ഈ സുവർണ്ണോത്സവത്തിൽ പങ്കുചേരാൻ മലയാളി അസോസിയേഷൻ സ്ലൈഗോ എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
വേദിയും സമയവും
MAS പൊന്നോണം 2025
തീയതി: 2025 സെപ്റ്റംബർ 7, ഞായർ
സമയം: രാവിലെ 10:00 മുതൽ രാത്രി 10:00 വരെ
വേദി: ATU Sligo, Knocknarea (1500 സീറ്റുകൾ, വിശാലമായ കാർ പാർക്കിംഗ് സൗകര്യം)
കൂടുതൽ വിവരങ്ങൾക്ക്: MAS പ്രസിഡന്റ് ബൈജു തകിടി (+353 85 100 7481) ബന്ധപ്പെടാവുന്നതാണ്.