ബ്രാഡ്‌ഫോർഡിൽ മലയാളി സജി ചാക്കോ അന്തരിച്ചു
ലണ്ടൻ : ബ്രിട്ടനിലെ മലയാളി സമൂഹത്തെ ദു:ഖത്തിലാഴ്ത്തി ബ്രാഡ്‌ഫോർഡിൽ സജി ചാക്കോ (52) അന്തരിച്ചു. രണ്ടുവർഷം മുൻപ് ബെംഗളൂരുവിൽനിന്ന് ബ്രിട്ടനിലെത്തിയ അദ്ദേഹം, ലീഡ്‌സിലെ എൽ.ജി.ഐ ആശുപത്രിയിലായിരുന്നു അന്ത്യം.
രണ്ടു ദിവസങ്ങൾക്ക് മുൻപ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബ്രാഡ്‌ഫോർഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്‌സ് ജനറൽ ഇൻഫർമറി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ഭാര്യ ജൂലി ബ്രാഡ്‌ഫോർഡ് ബി.ആർ.ഐ ഹോസ്പിറ്റലിൽ നഴ്‌സാണ്. പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. സംസ്കാരച്ചടങ്ങുകൾ പിന്നീട് അറിയിക്കും.
