ഹാംഷെയർ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പുതിയ ഭരണസമിതി: എൽദോസ് വെങ്കടത്ത് അച്ഛൻ പ്രസിഡന്റ്

ഹാംഷെയർ: ഹാംഷെയർ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ 2025-ലെ വാർഷിക പൊതുയോഗം മെയ് 3 ശനിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ബഹുമാനപ്പെട്ട എൽദോസ് വെങ്കടത്ത് അച്ഛന്റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റായി ബഹു. എൽദോസ് വെങ്കടത്ത് അച്ഛനെയും, സെക്രട്ടറിയായി ബേസിൽ ആലുക്കലിനെയും, ട്രസ്റ്റിയായി റിനു എബ്രഹാമിനെയും തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി ബിനു കുര്യാക്കോസ്, ജോബിൻ ജോർജ്, ഷാജി ഏലിയാസ്, ഡിനീഷ് മാണി, ജിബി ജോബ്, സിജു ജേക്കബ്, സതീഷ് ബാലൻ, ഡാർലിമോൾ ജോർജ് എന്നിവരെയും, പള്ളി പ്രതിനിധികളായി ഷാജി ഏലിയാസ്, ജോർജ് ചെറിയാൻകുഞ്ഞ് എന്നിവരെയും തിരഞ്ഞെടുത്തു.
വിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയത്തിൽ എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ വിശുദ്ധ കുർബാനയും പ്രാർത്ഥനകളും ഭക്തിനിർഭരമായി നടത്തപ്പെടുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ബഹു. എൽദോസ് വെങ്കടത്ത് അച്ഛന്റെ മേൽനോട്ടത്തിൽ സൺഡേസ്കൂൾ, വനിതാ സമാജം, യൂത്ത് അസോസിയേഷൻ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങൾ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നു.
പള്ളിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ബേസിൽ ആലുക്കൽ (07888708291) അല്ലെങ്കിൽ ട്രസ്റ്റി റിനു എബ്രഹാം (07552 244457) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.