ലണ്ടനിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഓഗസ്റ്റ് 30-ന്
ലണ്ടനിലെ ഒരു ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷൻയും ചേർന്ന് 2025 ഓഗസ്റ്റ് 30-ന് (ശനിയാഴ്ച) ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വൈകുന്നേരം 6 മണി മുതൽ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് പരിപാടികൾ നടക്കും.
ആഘോഷ പരിപാടികളുടെ ഭാഗമായി നാമസംഗീർത്തനം (LHA), പ്രഭാഷണം, കുചേല കൃഷ്ണ സംഗമം (ഫ്യൂഷൻ ഡ്രാമ – LHA കുട്ടികൾ), രക്ഷാബന്ധൻ, ദീപാരാധന, അന്നദാനം എന്നിവ അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
- സുരേഷ് ബാബു – 07828 137478
- ഗണേഷ് ശിവൻ – 07405 513236
- സുബാഷ് ശാർക്കര – 07519 135993
- ജയകുമാർ ഉണ്ണിത്താൻ – 07515 918523
