ഭക്തി സാന്ദ്രമായി കെൻറ് അയ്യപ്പ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം

ലണ്ടൻ : കെൻറ് അയ്യപ്പ ക്ഷേത്രവും കെൻറ് ഹിന്ദു സമാജവും സംയുക്തമായി സംഘടിപ്പിച്ച ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. കെന്റിലെ മെയിഡ്സ്റ്റോണിൽ നടന്ന ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് കേരളത്തിൽ നിന്നുള്ള മലയാളി പൂജാരി ശ്രീ. വിഷ്ണു രവി കാർമികത്വം വഹിച്ചു. നിരവധി വർഷങ്ങളായി മലയാളി കൂട്ടായ്മയായ കെൻറ് ഹിന്ദു സമാജവും കെൻറ് അയ്യപ്പ ക്ഷേത്രവും ചേർന്ന് ഭക്തജനങ്ങൾക്ക് ആറ്റുകാൽ പൊങ്കാലയിടാൻ അവസരമൊരുക്കി വരുന്നു.
ആറ്റുകാൽ ദേവി ക്ഷേത്രം തന്ത്രി ശ്രീ. പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ചടങ്ങിന് ആശംസകൾ അറിയിച്ചു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഒട്ടനവധി ഭക്തർ ഈ പുണ്യ ചടങ്ങിൽ പങ്കെടുത്തു. വരും വർഷങ്ങളിൽ ആറ്റുകാൽ ദേവി ക്ഷേത്രവുമായി സഹകരിച്ച് പൊങ്കാല ചടങ്ങുകൾ കൂടുതൽ ഭക്തിനിർഭരമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
വീഡിയോ കാണാം