ലണ്ടനിൽ മീനഭരണി മഹോത്സവം: ഹിന്ദു ഐക്യ വേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്നു

ലണ്ടൻ: ഗുരുവായൂർ ക്ഷേത്രം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് മീനഭരണി മഹോത്സവം സംഘടിപ്പിക്കുന്നു. മാർച്ച് 29 ശനിയാഴ്ച വൈകിട്ട് 6 മുതൽ ക്രോയ്ഡോണിലെ വെസ്റ്റ് തോർണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും ചടങ്ങ്. ദേവി ഉപാസന, മഹിഷാസുര മർദിനി സ്തോത്രം, നാമജപം, ദീപാരാധന, അന്നദാനം എന്നിവയാണ് പ്രധാന പരിപാടികൾ. ജാതി-മത ഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.