ആദവ് ചേതക് എന്ന കൊച്ചു പ്രതിഭക്ക് കലാംസ് വേൾഡ് റെക്കോർഡ് അംഗീകാരം
ലണ്ടൻ : വെസ്റ്റ് സസ്സെക്സ്, 2023 ജൂലൈ 24-ന് ജനിച്ച ആദവ് ചേതക് എന്ന ഒന്നര വയസുകാരൻ തന്റെ ചെറിയ പ്രായത്തിൽ തന്നെ അസാധാരണ കഴിവുകൾ പ്രകടിപ്പിച്ച് ശ്രദ്ധേയനാകുന്നു.
ആദവിന് ഒന്നേകാൽ വയസ്സ് പ്രായമുള്ളപ്പോളാണ് സാധനങ്ങൾ തിരിച്ചറിയാനുള്ള മകന്റെ കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്
വിത്യസ്ത വർണങ്ങളിലുള്ള റിംഗുകൾ ക്രമമായി അടുക്കൽ, നാണയങ്ങൾ, മൃഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, വാഹനങ്ങൾ എന്നിവ തിരിച്ചറിയുകയും , കൂടാതെ ആഹാരവസ്തുക്കൾ ശരീരഭാഗങ്ങൾ പ്രകൃതിയുമായി ബന്ധപ്പെട്ട വസ്തുക്കളൾ തിരിച്ചറിയുകയും ചെയ്തു കൊണ്ടാണ് ആദവ് എന്ന കൊച്ചു മിടുക്കൻ കഴിവ് തെളിയിച്ചത്
ആദവ് ചേതക് ന്റെ പ്രതിഭ കലാംസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ചിരിച്ചു.
ആദവിന്റെ ഈ നേട്ടത്തിന് ശക്തമായ പിന്തുണ നൽകിയിരിക്കുന്നത് യുകെയിൽ എം.ആർ.ഐ റേഡിയോഗ്രാഫർമാരായ മാതാവ് ഹേമ ചന്ദ്രനും പിതാവ് ചേതക് സുരേഷും ആണ്. ഇരുവരും യുകെയിലെ കൈരളി അസോസിയേഷൻ ഭാരവാഹികളാണ്. അവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് ആദവിന്റെ ഈ നേട്ടത്തിന് പിന്നിലെ പ്രധാന കരുത്ത്. ആദവിന്റെ ഈ നേട്ടം ഭാവിയിലെ മികച്ച നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.