ആറ്റുകാൽ പൊങ്കാല മഹോത്സവം യുകെയിൽ: കെന്റ് അയ്യപ്പ ടെമ്പിൾ ആതിഥേയത്വം വഹിക്കുന്നു

ലണ്ടൻ;യുകെയിലെ കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും സംയുക്തമായി ആറ്റുകാൽ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു. 2025 മാർച്ച് 13-ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നടക്കുന്ന ഈ ചടങ്ങിൽ ജാതി-മത ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം.
പൊങ്കാല ചടങ്ങ് നടക്കുന്ന സ്ഥലം:
3 Sittingbourne Road,Maidstone, Kent,ME14 5ES
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു: https://bit.ly/4hcbIlz
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം:07838170203, 07973151975, 07985245890, 0750776652, 07906130390
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഈ മഹോത്സവത്തിൽ പങ്കാളികളാകാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.