യുകെയിലെ കല-സംഗീത ആസ്വാദകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
ലണ്ടൻ: ഹേവൻ എക്സ്പീരിയൻസ് ലിമിറ്റഡും (HavenXperience Ltd) സീ ഇവന്റ്സ് യു.കെ. ലിമിറ്റഡും (Zee Events UK Ltd) ചേർന്ന് നടത്തുന്ന DAZZLE NIGHT 2025 എന്ന താരസംഗമം ജൂണ്‍20നു Center Hall, Southampton, 21നു The Edge Hall, Wigan, 22നു Maher Centre, Leicester, 28 നു Paisley Town Hall, Glasgow എന്നിവിടങ്ങളില്‍ നടക്കുന്നു. സംഗീതം, നൃത്തം, ഹാസ്യം എന്നിവയാല്‍ നിറയുന്ന ഈ വേദികളിൽ, മലയാളത്തിലെ പ്രമുഖ താരങ്ങളും കലാകാരന്മാരും അണിനിരക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങളും കലാകാരന്മാരുമായ ധ്യാന്‍ ശ്രീനിവാസൻ, സ്വാസിക വിജയ്, രാഹുൽ മാധവ്, ടോം സ്കോട്ട്എന്നിവരുടെ കലാ പ്രകടനങ്ങള്‍, ഈ കലാ സന്ധ്യക്ക്അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആസ്വാദകര്‍ക്ക്സമ്മാനിക്കും. വേറിട്ട ആലാപന ശൈലിയിലൂടെ ജനഹൃദയങ്ങള്‍ ഇളക്കിമറിച്ച ആര്യാ ദയാലും, അവരോടൊപ്പംതീപ്പൊരി പ്രകടനങ്ങള്‍ കൊണ്ട് മലയാളി മനസ്സുകളില്‍ ഇടംനേടിയ, യുവാക്കളുടെ ഹരമായി മാറിയ Chemmen Band-ഉം ഈ കലാവിരുന്നിനു പകിട്ടേകുന്നു. ചിരിയുടെ മാലപ്പടക്കംതീര്‍ക്കുവാനായി Flowers Star Magic താരങ്ങളായ അഖിൽ കവലയൂർ & മുഹമ്മ പ്രസാദും ഇവരോടൊപ്പം ചേരുന്നു.മാധ്യമപ്രവര്‍ത്തനത്തിലൂടെ തന്റേതായ ശൈലിയില്‍ ജനഹൃദയങ്ങളില്‍ ഇടം നേടിയ ഹൈദർ അലിയും ഈഷോയുടെ ഭാഗമാകുന്നു.
ടിക്കറ്റ് നിരക്കുകള്‍ 25, 35, 50, 75, 100 പൌണ്ടുകള്‍ എന്നീക്രമത്തിലായിരിക്കും. ഫാമിലി ബുക്കിങ്ങിനു പ്രത്യേക discount ഉണ്ടായിരിക്കും. കൂടാതെ, ആദ്യം ബുക്ക് ചെയ്യുന്ന 100 പൗണ്ടിന്റെ 50 vvip ടിക്കറ്റുകള്‍ക്ക്, താരങ്ങളോടൊപ്പംസൌജന്യ ഡിന്നര്‍ ആസ്വദിക്കുവാനുള്ള അവസരംലഭിക്കുന്നതാണ്. ടിക്കറ്റുകള്‍ trybooking.com ലൂടെ ഉടന്‍ തന്നെലഭ്യമാകുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായികാത്തിരിക്കുക.
