വിമാന യാത്രക്കിടെ ഹൃദയാഘാതം: ബേസിംഗ്സ്റ്റോക്ക് മലയാളി ഫിലിപ്പ് കുട്ടി അന്തരിച്ചു

May 2, 2025 - 14:23
May 2, 2025 - 14:27
 0
വിമാന യാത്രക്കിടെ ഹൃദയാഘാതം: ബേസിംഗ്സ്റ്റോക്ക് മലയാളി ഫിലിപ്പ് കുട്ടി അന്തരിച്ചു

ലണ്ടൻ: ഭാര്യാ മാതാവിന്റെ മരണ വിവരമറിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ ബേസിംഗ്സ്റ്റോക്ക് മലയാളിയായ ഫിലിപ്പ് കുട്ടി (അച്ചായൻ) വിമാനത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ലണ്ടൻ-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിങ്ങവനം കൊണ്ടൂർ സ്വദേശിയായ ഫിലിപ്പ് കുട്ടിയുടെ മൃതദേഹം മുംബൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ട് ദശാബ്ദത്തോളം ബേസിംഗ്സ്റ്റോക്ക് മലയാളി സമൂഹത്തിന്റെ പ്രിയപ്പെട്ട അച്ചായനായിരുന്നു ഫിലിപ്പ് കുട്ടി. ഭാര്യയും മക്കളും നേരത്തെ നാട്ടിലെത്തിയിരുന്നു. 20-ന് യാത്ര പ്ലാൻ ചെയ്തിരുന്നെങ്കിലും, പെട്ടെന്ന് ടിക്കറ്റ് മാറ്റി തിടുക്കത്തിൽ യാത്ര തിരിച്ച അദ്ദേഹത്തിന്റെ വേർപാട് യുകെയിലെ മലയാളി സമൂഹത്തെ ഞെട്ടലിലാഴ്ത്തി. എല്ലാവർക്കും പ്രിയങ്കരനായിരുന്നു.

ഈ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും താങ്ങാനാവാത്ത ദുഃഖമാണ്. ഭാര്യാ മാതാവിന്റെ മരണത്തിന് പിന്നാലെ ഫിലിപ്പിന്റെ വേർപാട് കുടുംബത്തെ ഇരട്ട ദുരന്തത്തിലാഴ്ത്തി. യുകെയിലെ മലയാളി സമൂഹം കണ്ണീരോടെ അവർക്ക് പ്രിയപ്പെട്ട അച്ചായന് വിട ചൊല്ലുന്നു.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.