കെന്റ് അയ്യപ്പ ടെംപിളിൽ ചിങ്ങമാസ അയ്യപ്പ പൂജ ആഗസ്റ്റ് 23-ന്

റോച്ചസ്റ്റർ: കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തിൽ കെന്റ് അയ്യപ്പ ടെമ്പിളിൽ 2025 ആഗസ്റ്റ് 23-ന് (ശനിയാഴ്ച) ചിങ്ങമാസ ശ്രീ അയ്യപ്പ പൂജ നടത്താൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്ന ചടങ്ങുകളിൽ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്രനാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉൾപ്പെടും.
വിളക്ക് പൂജയിൽ പങ്കെടുക്കുന്നവർ രണ്ട് ബഞ്ച് പൂക്കൾ, ഒരു നാളികേരം, നിലവിളക്ക് എന്നിവയും, നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണം.
ക്ഷേത്ര വിലാസം:
കെന്റ് അയ്യപ്പ ടെമ്പിൾ, 1 നോർത്ത്ഗേറ്റ്, റോച്ചസ്റ്റർ ME1 1LS
കൂടുതൽ വിവരങ്ങൾക്ക്:
07838170203, 07985245890, 07507766652, 07906130390, 07973 151975
എല്ലാ ഭക്തജനങ്ങളും പങ്കെടുത്ത് അനുഗ്രഹം നേടണമെന്ന് സംഘാടകർ അറിയിച്ചു.