മാഞ്ചസ്റ്ററിൽ ‘മികവ് 2025’: കൈരളി യു.കെ.യുടെ കലാസാംസ്കാരിക വിരുന്നും നഴ്സസ് മീറ്റും
മാഞ്ചസ്റ്റർ: കൈരളി യു.കെ. മാഞ്ചസ്റ്റർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘മികവ് 2025’ എന്ന കലാസാംസ്കാരിക വിരുന്നും നഴ്സസ് മീറ്റും സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 2 ശനിയാഴ്ച വൈകിട്ട് 3 മുതൽ 8 വരെ മാഞ്ചസ്റ്ററിലെ സെയിൽ മൂർ കമ്മ്യൂണിറ്റി സെന്ററിൽ (271 Norris Rd, Sale M33 2TN) നടക്കുന്ന ഈ പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. എല്ലാ പ്രായത്തിലുള്ളവർക്കും തങ്ങളുടെ കലാപ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന ഈ വേദിയിൽ സംഗീതം, നൃത്തം, ഗാനം, ഗ്രൂപ്പ് ഡാൻസ്, വാദ്യോപകരണ പ്രകടനങ്ങൾ, നാടകം, വിവിധ മത്സരങ്ങൾ എന്നിവ ഉൾപ്പെടുന്നു.
നഴ്സസ് മീറ്റിന്റെ മുഖ്യാതിഥിയായി റോയൽ കോളേജ് ഓഫ് നഴ്സിംഗ് (RCN) പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ പങ്കെടുക്കും. RCN നോർത്ത് വെസ്റ്റ് റീജിയൻ ചെയർമാൻ സഞ്ജിത്ത് കുമാർ നായർ, കിംഗ്സ് കോളേജ് ലണ്ടനിലെ നഴ്സിംഗ് ലക്ചറർ ഡോ. ഡില്ലാ ഡേവിസ്, യൂണിവേഴ്സിറ്റി ഓഫ് സാൽഫോർഡിലെ അധ്യാപിക റിൻസി സജിത്, മാഞ്ചസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിലെ ലേഖ ജെയിംസ്,റോസ്ബിൻ സെബാസ്റ്റ്യൻ എന്നിവരും ഈ സമ്മേളനത്തിൽ സംബന്ധിക്കും. മലയാളി നഴ്സുമാരുടെ ഒത്തുചേരലിനും ആരോഗ്യ മേഖലയിലെ അവരുടെ സംഭാവനകളെ ആദരിക്കുന്നതിനും ഈ മീറ്റ് ലക്ഷ്യമിടുന്നു.
മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് മികച്ച സമ്മാനങ്ങളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/WTx75GDtoT5FRysx6 എന്ന ലിങ്ക് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യണം. മത്സരങ്ങളിൽ പങ്കെടുക്കാതെ കലാപ്രകടനം നടത്താനോ കാണിയായി എത്താനോ താത്പര്യമുള്ളവർക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. ഭക്ഷണം, ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കുന്നതിനാണ് ഈ നടപടി.
കൂടുതൽ വിവരങ്ങൾക്ക് ബിജു (07809 295451), സാം (07990 016632), നവീൻ (07459 371822), ശ്രീദേവി (07552 978998), റോസ്ബിൻ (07471 044700) എന്നിവരുമായോ kairali.manchester@gmail.com എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. പരിപാടിയുടെ പ്രധാന സ്പോൺസർ ഇൻഫിനിറ്റി മോർട്ട്ഗേജ് ആണ്. ബ്രില്യന്റ് ഹോട്ടൽസ്, ഫാം ഫ്രഷ് മാഞ്ചസ്റ്റർ, ബി.ജെ. അക്കൗണ്ടിംഗ് സൊല്യൂഷന്‍സ്,ഫെയർ മാർട്ട് എന്നിവർ സഹസ്പോൺസർമാരായി പിന്തുണ നൽകുന്നു.
മലയാളികളുടെ കലാപ്രതിഭയും നഴ്സുമാരുടെ സംഭാവനകളും ഒത്തുചേർന്ന് ആഘോഷിക്കുന്ന ഒരു മനോഹര വേദിയായിരിക്കും ‘മികവ് 2025’.
