ഗ്ലാസ്ഗോ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഹാശാ ആഴ്ച ശുശ്രൂഷകൾ ഏപ്രിൽ 13 മുതൽ 19 വരെ

Apr 8, 2025 - 12:40
 0
ഗ്ലാസ്ഗോ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഹാശാ ആഴ്ച ശുശ്രൂഷകൾ ഏപ്രിൽ 13 മുതൽ 19 വരെ

ലണ്ടൻ/ഗ്ലാസ്ഗോ : മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ , യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനത്തിലെ സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വർഷംതോറും നടത്തിവരാറുള്ള ഹാശാ ആഴ്ച ശുശ്രൂഷകൾ ഈ വർഷവും ഏപ്രിൽ മാസം പതിമൂന്നാം തീയതി ഓശാന ഞായറാഴ്ച ശുശ്രൂഷകളോട്  കൂടി ആരംഭിക്കുന്നു.  ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് രേവേർന്റ് ഫാദർ  സജി സി ജോൺ നേതൃത്വം നൽകുന്നതാണ്.

കർത്താവിൻറെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് മുന്നോടിയായുള്ള ഓശാന ശുശ്രൂഷകൾ പതിമൂന്നാം തീയതി ഞായറാഴ്ച രാവിലെ എട്ടര മണി മുതൽ ഗ്ലാസ്ഗോയിൽ ഉള്ള 
സെൻറ് ജോൺസ് ദ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. 

ഏപ്രിൽ പതിനാറാം തീയതി ബുധനാഴ്ച വൈകിട്ട് 5:00 മുതൽ വിശുദ്ധ കുർബാന സ്ഥാപന ത്തിൻറെ യും, പെസഹായുടെ യും ശുശ്രൂഷകൾ ആരംഭിക്കും.

ലോക ജനത മുഴുവനെയും പാപപരിഹാരാർത്ഥം കാൽവരിയിൽ യാഗമായി തീർന്നു യേശുവിൻറെ വിശുദ്ധമായ ദുഃഖവെള്ളിയുടെ ആചരണം ഏപ്രിൽ മാസം പതിനെട്ടാം തീയതി രാവിലെ  8:00 മുതൽ നടത്തപ്പെടുന്നു.

ലോകജനത മുഴുവൻ റെയും പ്രത്യാശയുടെ പ്രതീകമായ ഈസ്റ്ററിൻറെ തിരു കർമ്മങ്ങൾ 19 ആം തീയതി ശനിയാഴ്ച വൈകിട്ട് 5:00 മുതൽ നടത്തപ്പെടുന്നു.

 ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾ ഇലേക്ക് എല്ലാ വിശ്വാസിസമൂഹത്തെ യും സന്തോഷത്തോടെ സാദരം സ്വാഗതം ചെയ്യുന്നു . 

ശുശ്രൂഷ നടക്കുന്ന പള്ളിയുടെ അഡ്രസ്.

St.  John the Evangelical Church, 
23 Swindon Road, 
Glasgow G69 6 DS.
ഇടവകയ്ക്ക് വേണ്ടി,
 
റെവ, ഫാദർ  സജി . സി. ജോൺ - വികാരി.
ഫോൺ നമ്പർ-07587351426
സുനിൽ പായിപ്പാട് ട്രസ്റ്റി.
ഫോൺ നമ്പർ-07898735973
റിയോ ബേബി- സെക്രട്ടറി.
ഫോൺ നമ്പർ-07563744653

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.