ഗ്ലോസ്റ്റർഷെയറിന്റെ ഹൃദയഭൂമിയിൽ മലയാളി യുവാക്കൾ ഒരുക്കുന്ന ക്രിക്കറ്റ് മഹോത്സവത്തിന് കളമൊരുങ്ങുന്നു! മെയ് 11ന് ടഫ്ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന Royals CC T10 ടൂർണമെന്റ്, യുകെയിലെ മികച്ച 8 ടീമുകളുടെ ആവേശകരമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും

May 5, 2025 - 11:27
May 5, 2025 - 13:02
 0
ഗ്ലോസ്റ്റർഷെയറിന്റെ ഹൃദയഭൂമിയിൽ മലയാളി യുവാക്കൾ ഒരുക്കുന്ന ക്രിക്കറ്റ് മഹോത്സവത്തിന് കളമൊരുങ്ങുന്നു! മെയ് 11ന് ടഫ്ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന Royals CC T10 ടൂർണമെന്റ്, യുകെയിലെ മികച്ച 8 ടീമുകളുടെ ആവേശകരമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും

ണ്ടൻ: ഗ്ലോസ്റ്റർഷെയറിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഒരു ആവേശപ്പൂരം! മെയ് 11ന് ടഫ്ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ മലയാളി യുവാക്കൾ ഒരുക്കുന്ന Royals CC T10 ക്രിക്കറ്റ് ടൂർണമെന്റ് കായിക ലോകത്തിന് പുതിയ ഉണർവേകും. യുകെയിലെ ഒന്നിനൊന്ന് മികച്ച 8 ടീമുകൾ കിരീടത്തിനായി ആവേശം നിറഞ്ഞ പോരാട്ടം കാഴ്ചവയ്ക്കും. ഈ ക്രിക്കറ്റ് മാമാങ്കം ആരാധകർക്ക് മറക്കാനാവാത്ത അനുഭവമാകും!

വിജയികൾക്ക് AMPLE Mortgage (ശ്രീജിത്ത് S) സമ്മാനിക്കുന്ന വമ്പൻ ക്യാഷ് പ്രൈസ് ലഭിക്കും. റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് അവാർഡ് The Carestaff Consulting Ltd Gloucester ഒരുക്കും. ടൂർണമെന്റിന്റെ ഗംഭീര ട്രോഫി Logezy Temporary Recruitment Software സ്പോൺസർ ചെയ്യുന്നു.

മത്സരത്തിന്റെ തീക്ഷ്ണതയ്ക്കൊപ്പം മട്ടാഞ്ചേരി കിച്ചൻ ഒരുക്കുന്ന മലയാളി രുചിമേള ആസ്വാദകർക്ക് മറ്റൊരു ആകർഷണം! ഓരോ ഷോട്ടിനും ചിയർ ചെയ്യുമ്പോൾ നാടൻ വിഭവങ്ങളുടെ സ്വാദ് ആഘോഷം ഇരട്ടിപ്പിക്കും.

 

കുട്ടികളെ മറന്നിട്ടില്ല! അവർക്കായി വിവിധ ഗെയിംസുകകളും,വിനോദാപാധികളും ഒരുക്കിയിട്ടുണ്ട് അവർക്കും  ഈ ദിനം ആനന്ദകരമായിരിക്കും.

ടൂർണമെന്റിന്റെ ലാഭവിഹിതം ചാരിറ്റിക്കായി നീക്കിവയ്ക്കുമെന്ന പ്രഖ്യാപനം ഈ കായികോത്സവത്തിന് സാമൂഹിക മാനവും നൽകുന്നു. ക്രിക്കറ്റിന്റെ ത്രില്ലിനൊപ്പം സമൂഹത്തിന് വെളിച്ചം പകരാനുള്ള ഈ ശ്രമം ഏവർക്കും പ്രചോദനമാണ്.

ക്രിക്കറ്റിന്റെ ആവേശവും സൗഹൃദവും ഒത്തുചേരുന്ന ഈ മഹോത്സവത്തിന്റെ ഭാഗമാകാൻ തയ്യാറാകൂ! ടഫ്ലി ഗ്രൗണ്ടിൽ ഒരു അവിസ്മരണീയ ക്രിക്കറ്റ് ദിനത്തിനായി സംഘാടകർ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

  റോബിൻ: 07471057230

  സ്റ്റീഫൻ: 07415 096173

വരൂ, ടഫ്ലിയിൽ ഒരു ക്രിക്കറ്റ് കാർണിവൽ ആഘോഷിക്കാം!

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.