യുകെയിൽ ഉല്ലാസയാത്രക്കിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം; കുട്ടനാട് സ്വദേശി കാർത്തിക മരിച്ചത് തടാകത്തിൽ വീണ്

ലണ്ടൻ: യുകെ മലയാളി സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് ഉല്ലാസയാത്രക്കിടെ മലയാളി യുവതി അപകടത്തിൽ മരിച്ചു. ബന്ധുക്കൾക്കൊപ്പം യാത്രയിലായിരുന്ന കുട്ടനാട് സ്വദേശി കാർത്തികയാണ് മരണമടഞ്ഞത്. കാൽ തെറ്റി തടാകത്തിൽ വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മരണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
കാർത്തിക, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായിരുന്ന നീലംപേരൂർ പഞ്ചായത്ത് ചേന്നങ്കരി കിഴക്ക് രമാദേവിയുടെ മകൻ അഭിജിത്തിന്റെ ഭാര്യയാണ്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന അഭിജിത്തിന്റെ കുടുംബത്തിന് ഈ ദുരന്തം വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. യുകെയിലെ മലയാളി സമൂഹം ഈ ദുഃഖവാർത്തയിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി കാത്തിരിക്കുകയാണ്.
English Summary: Karthika, a native of Kuttanad, died in a tragic accident during a leisure trip in the UK. She reportedly slipped and fell into a lake while traveling with relatives. Karthika was the wife of Abhijith, son of Ramadevi, a former member of Velliyanad Block Panchayat. Further details are awaited.