കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ

Sep 21, 2025 - 09:59
 0
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2025-ലെ നവരാത്രി ആഘോഷങ്ങൾ വിപുലമായി നടത്തുന്നു. സെപ്റ്റംബർ 29-ന് വൈകുന്നേരം 6 മണിക്ക് പൂജവെപ്പോടെ ആഘോഷങ്ങൾ ആരംഭിക്കും. ഒക്ടോബർ 2-ന് വ്യാഴാഴ്ച രാവിലെ 9:30-ന് ഗണപതി ഹോമവും തുടർന്ന് വിദ്യാരംഭവും നടക്കും. വൈകുന്നേരം വിദ്യാലക്ഷ്മി മഹാപൂജ, വിളക്ക് പൂജ, ദീപാരാധന, നാമാർച്ചന എന്നിവയും ഉണ്ടായിരിക്കും.

വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ https://forms.gle/199FvVdT5XKj3FqV6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 07838170203, 07985245890, 07507766652, 07906130390, 07973151975 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

English summary: The Kent Ayyappa Temple in England will celebrate Navratri 2025 with events on September 29 and October 2, including Vidyarambham, requiring registration via the provided link.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.