യുകെയെ സംഗീത പുളകമണിയിക്കാൻ അഗം ബാൻഡ്: നവംബർ 7 മുതൽ 16 വരെ കർണാടക സംഗീതവും പ്രോഗ്രസീവ് റോക്കും ഒന്നിക്കുന്ന മായാജാലം!

ലണ്ടൻ: കർണാടക സംഗീതത്തിന്റെ ശുദ്ധിയും റോക്ക് സംഗീതത്തിന്റെ ത്രസിപ്പും സമന്വയിപ്പിച്ച് ദക്ഷിണേന്ത്യൻ പ്രോഗ്രസീവ് റോക്കിന്റെ മുൻനിരക്കാരായ അഗം ബാൻഡ് ആദ്യമായി മുഴുവൻ സംഘത്തോടൊപ്പം യുകെയിൽ സംഗീത വിരുന്നൊരുക്കുന്നു. പ്രോഗ്രസീവ് റോക്ക് എന്ന ശൈലിയുമായി എത്തി, സമാന്തര സംഗീതത്തിൽ വ്യത്യസ്തവും ഇമ്പമാർന്നതുമായ താളങ്ങളിലൂടെ ആസ്വാദനലോകത്ത് അതിവേഗം ശ്രദ്ധ നേടിയവരാണ് അഗം ബാൻഡ്. കഴിഞ്ഞ ഫെബ്രുവരിയിൽ യുകെയിലാകെ ആരവം സൃഷ്‌ടിച്ച വിധു പ്രധാപിന്റെ ഷോ സംഘടിപ്പിച്ച V4 എന്റർടൈൻമെന്റാണ് ഈ ഷോയും സംഘടിപ്പിക്കുന്നത്. നവംബർ 7ന് ലണ്ടനിൽ ആരംഭിച്ച്, 8ന് വെയിൽസിലെ കാർഡിഫിലും, 9ന് കേംബ്രിഡ്ജ്, 14ന് മാഞ്ചസ്റ്റർ, 15ന് സൗത്താംപ്ടൺ, 16ന് ലെസ്റ്റർ എന്നിങ്ങനെ ആറ് വേദികളിൽ അവരുടെ സംഗീതാഘോഷങ്ങൾ അരങ്ങേറും.
അഗത്തിന്റെ മുഖ്യ ആകർഷണമായ ഹരീഷ് ശിവരാമകൃഷ്ണന്റെ ആലാപന ശൈലിയാണ്. ശ്രുതിയുടെയും താളത്തിന്റെയും കൃത്യത, കരുത്തുറ്റ ശബ്ദം, വികാരനിർഭരമായ അവതരണം—ഇവയാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ വേറിട്ടുനിർത്തുന്നത്. ഓരോ പ്രകടനവും ഹൃദയസ്പർശിയായ ഒരു സംഗീത മാലയായി മാറുന്നു, കേൾവിക്കാരെ ഒരു പുതിയ സംഗീത ലോകത്തേക്ക് കൊണ്ടുപോകുന്നു. ഇന്ത്യൻ സംഗീതലോകത്തെ പ്രമുഖരായ എ.ആർ. റഹ്‌മാൻ ഉൾപ്പെടെയുള്ളവർ ഹരീഷിന്റെ കഴിവിനെ പ്രശംസിച്ചിട്ടുണ്ട്.
യുകെയിലെയും യൂറോപ്പിലെയും സംഗീതാസ്വാദകർ ഈ ടൂറിനായി ടിക്കറ്റുകൾ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. ഡെന്മാർക്ക്, ഓസ്ട്രിയ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരും ഈ സംഗീത വിസ്മയം ആസ്വദിക്കാൻ എത്തുന്നു. അഗത്തിന്റെ ഗ്രാമി അവാർഡ് നാമനിർദ്ദേശം ഈ ടൂറിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ഈ യുകെ ടൂർ ടൈറ്റിൽ സ്പോൺസർ ലൈഫ് ലൈൻ പ്രൊടക്റ്റ് മോർട്ട്ഗേജ് & ഇൻഷുറൻസും, ട്രാവൽ പാർട്ണർ ടൂർ ഡിസൈനേഴ്‌സുമാണ്.
സംഗീതപ്രേമികൾക്ക് ഒഴിവാക്കാനാവാത്ത അനുഭവമാണ് ഈ ടൂർ. 22 വർഷത്തെ സംഗീത യാത്രയിൽ, പാരമ്പര്യവും ആധുനികതയും ഇഴചേർത്ത് ആസ്വാദകരെ കീഴടക്കിയ അഗത്തിന്റെ ലൈവ് പ്രകടനം മറക്കാനാവാത്ത രാത്രികൾ സമ്മാനിക്കുമെന്ന് സംഘം ഉറപ്പുനൽകുന്നു. കർണാടക സംഗീതത്തിന്റെ ആത്മാവും റോക്കിന്റെ തീവ്രതയും ഒരുപോലെ അനുഭവിക്കാൻ ഈ വേദികൾ അവസരമൊരുക്കും.
ടിക്കറ്റുകൾ https://v4entertainments.co.uk/ എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ വൈകരുത്, അഗത്തിന്റെ മായാജാലത്തിൽ മുഴുകാൻ തയ്യാറാകൂ!