സെപ്റ്റംബർ 5-ന് കെന്റ് ധർമശാസ്ത വിനായക ക്ഷേത്രത്തിൽ ഒറ്റയപ്പം നിവേദ്യം

Sep 2, 2025 - 10:37
 0
സെപ്റ്റംബർ 5-ന് കെന്റ് ധർമശാസ്ത വിനായക ക്ഷേത്രത്തിൽ ഒറ്റയപ്പം നിവേദ്യം

ലണ്ടൻ: ഇംഗ്ലണ്ടിലെ കെന്റിൽ സ്ഥിതി ചെയ്യുന്ന ശ്രീ ധർമശാസ്ത വിനായക ക്ഷേത്രത്തിൽ ചിങ്ങമാസ തിരുവോണം ദിനമായ 2025 സെപ്റ്റംബർ 5-ന് (1201 ചിങ്ങം 20) മഹാഗണപതി ഭഗവാനോടുള്ള ഒറ്റയപ്പം നിവേദ്യം ഭക്തിപൂർവ്വം നടത്തപ്പെടുന്നു. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ചടങ്ങ് ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട് മുഖ്യകർമികത്വം വഹിക്കും. ശ്രീ മഹാഗണപതിയും ശ്രീ ധർമശാസ്താവും തുല്യപ്രാധാന്യത്തോടെ വാണരുളുന്ന ഈ ക്ഷേത്രത്തിലെ വാർഷികാചരണങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ചടങ്ങാണ് ഒറ്റയപ്പം സമർപ്പണം.

ഭക്തരുടെ ഇഷ്ടവഴിപാടായും, ഉദ്ധിഷ്ടകാര്യസിദ്ധിക്കായും സമർപ്പിക്കപ്പെടുന്ന ഈ ഒറ്റയപ്പം നിവേദ്യം ഭഗവാന്റെ അനുത്ജയോടുകൂടി നടപ്പിലാക്കപ്പെടുന്നതാണ്. അനുഷ്ഠാനത്തിൽ പങ്കെടുക്കുന്നവർക്ക് ആത്മീയ അനുഭവസമ്പത്തും ഭഗവാന്റെ അനുഗ്രഹവും സമൃദ്ധിയായി ലഭിക്കുമെന്നാണ് വിശ്വാസം.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുള്ള അന്വേഷണങ്ങൾക്കും 07838170203, 07973151975, 07985245890 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

English Summary:

Kent Sri Dharma Sastha Vinayaka Temple will host the special “Ottayappam Nivedyam” ritual on September 5, 2025, during Thiruvonam.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.