പോർട്ട്സ്മൗത്ത് ഔവർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾ ചർച്ചിൽ ചാരിറ്റി ഫുഡ് ഫെസ്റ്റിവൽ മെയ് 17 ന്
പോർട്ട്സ്മൗത്ത്: ഔവർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്റ് പോൾ ചർച്ചിൽ ചാരിറ്റി ഫുഡ് ഫെസ്റ്റിവൽ 2025 സംഘടിപ്പിക്കുന്നു. മെയ് 17 ശനിയാഴ്ച രാവിലെ 10 മണി മുതൽ പോർട്ട്സ്മൗത്തിലെ 301 അല്ലവേ അവന്യൂവിൽ വച്ചാണ് പരിപാടി നടക്കുക.
വീടുകളിൽ തയ്യാറാക്കുന്ന രുചികരമായ വിവിധ തരം ഭക്ഷണ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഫുഡ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുള്ളത്. ബിരിയാണി, ദോശ, ഇഡ്ഡലി തുടങ്ങി നിരവധി പരമ്പരാഗത വിഭവങ്ങൾ ഉൾപ്പെടെ ലഭ്യമാകും. ഭക്ഷണത്തിന് പുറമെ സംഗീതം, രസകരമായ ഗെയിമുകൾ, സൗഹൃദ മത്സരങ്ങൾ, കായിക വിനോദങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പോർട്ട്സ്മൗത്ത്, പോൾസ്ഗ്രോവിലെ ഈ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ചർച്ചുമായി ബന്ധപ്പെടാവുന്നതാണ്.
