പ്രവാസി മലയാളിയുടെ അഭിമാന നിമിഷം: ബാബു ഫ്രാൻസീസ് എൻസിപി ദേശീയ നേതൃത്വത്തിലേക്ക്

Apr 30, 2025 - 10:21
 0
പ്രവാസി മലയാളിയുടെ അഭിമാന നിമിഷം: ബാബു ഫ്രാൻസീസ് എൻസിപി ദേശീയ നേതൃത്വത്തിലേക്ക്

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) യുടെ ദേശീയ വർക്കിംഗ് കമ്മിറ്റിയിലേക്ക് പ്രവാസി മലയാളിയും തൃശ്ശൂർ വേലൂർ സ്വദേശിയുമായ ബാബു ഫ്രാൻസീസിനെ നിയമിച്ചു. പാർട്ടി ദേശീയ പ്രസിഡന്റ് ശരദ് പവാർ എം.പിയുടെ നിർദേശപ്രകാരം വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ ആണ് ഓവർസീസ് സെൽ ദേശീയ അധ്യക്ഷനായ ബാബു ഫ്രാൻസീസിനെ ഈ പദവിയിലേക്ക് നിയമിച്ചത്.

നിലവിൽ കേരള സർക്കാരിന്റെ നോർക്ക-ലോക കേരള സഭയിൽ കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയാണ് ബാബു ഫ്രാൻസീസ്. പ്രവാസി ലീഗൽ സെല്ലിന്റെ ഗ്ലോബൽ വക്താവായിരുന്ന അദ്ദേഹം, കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വർക്കിംഗ് കമ്മിറ്റി അംഗം എന്ന ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. പ്രവാസ ലോകത്തും നാട്ടിലും പാർട്ടിക്കൊപ്പം ഉറച്ച നിലപാടുകളും ശക്തമായ പ്രവർത്തനങ്ങളുമായി വിവിധ മേഖലകളിൽ നിറസാന്നിധ്യമായ ബാബു ഫ്രാൻസീസിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുതിയ ചുമതല.

ഇന്ത്യൻ പ്രവാസികൾക്കിടയിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഈ നിയമനത്തിലൂടെ എൻസിപി (എസ്.പി) മുന്നോട്ടുവെക്കുന്നു.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.