ആത്മീയതയുടെ മധുരം പങ്കുവെച്ച് സൗത്താംപ്ടൺ ശാലേം മാർത്തോമ ചർച്ച് വി.ബി.എസ്സിന് തുടക്കമാകുന്നു

May 27, 2025 - 15:52
 0
ആത്മീയതയുടെ മധുരം പങ്കുവെച്ച് സൗത്താംപ്ടൺ ശാലേം മാർത്തോമ ചർച്ച് വി.ബി.എസ്സിന് തുടക്കമാകുന്നു

സൗത്താംപ്ടൺ, യുകെ: കുട്ടികൾക്ക് ആത്മീയതയുടെ മധുരം പകർന്ന് വേനൽ അവധി ആഘോഷമാക്കാൻ സൗത്താംപ്ടൺ ശാലേം മാർത്തോമ ചർച്ച് സൺഡേ സ്കൂൾ ഒരുങ്ങുന്നു. മെയ് 29 മുതൽ ജൂൺ 1 വരെ സൗത്താംപ്ടണിൽ നടക്കുന്ന വേക്കേഷൻ ബൈബിൾ സ്കൂൾ (വിബിഎസ്) 2025-ന് വർണശബളമായ തുടക്കമാകുന്നു! ‘ജീസസ്: ദ ലൈഫ് ആർക്കിടെക്ട്’ എന്ന പ്രമേയവുമായി, എഫസ്യർ 2:22-ന്റെ വെളിച്ചത്തിൽ കുട്ടികളെ ദൈവവചനത്തിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം.

വിബിഎസിന്റെ നേതൃത്വം  ക്രിസ്റ്റിൻ സിജുവിനാണ്. മെയ് 29, 30, ജൂൺ 1 തീയതികളിൽ സെന്റ് ജെയിംസ് ചർച്ച് വെസ്റ്റെൻഡിൽ (SO30 3AT) രാവിലെ 9 മുതൽ വൈകിട്ട് 4:30 വരെ പരിപാടികൾ നടക്കും. മെയ് 31-ന് സാൽവേഷൻ ആർമി ചർച്ചിൽ (SO15 5LH) ആണ് പരിപാടി. സമാപന ദിനമായ ജൂൺ 1-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 5:30 വരെ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.

ബൈബിൾ പഠനവും പ്രാർത്ഥനയും മാത്രമല്ല, കളികളും മറ്റ് വിനോദ പരിപാടികളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ശാലേം മാർത്തോമ ചർച്ച് സൺഡേ സ്കൂൾ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾക്കായി വികാരി റവ. സുബിൻ മാത്യു പാറയിൽ (07429629094), ഹെഡ്മാസ്റ്റർ ശ്രീ. സിബി മാത്യു (07459807473), കൺവീനർമാരായ ഷെഫ് ലി പുത്തൻമഠം (0797176329),ഷീജ ജേക്കബ് (07424057494) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.