യുകെ എംപി മൈക്ക് ഏംസ്ബറി ആക്രമണ കേസിൽ രാജിവെക്കുന്നു

ലണ്ടൻ - യുകെ പാർലമെന്റ് അംഗം മൈക്ക് ഏംസ്ബറി തന്റെ ഒരു വോട്ടർക്കെതിരായ ആക്രമണ കേസിൽ കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. റൺകോൺ ആൻഡ് ഹെൽസ്ബി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഏംസ്ബറി, കഴിഞ്ഞ ഒക്ടോബറിൽ ചെഷയറിലെ ഫ്രോഡ്ഷാമിൽ നടന്ന സംഭവത്തിൽ പോൾ ഫെലോസ് എന്നയാളെ ആക്രമിച്ചതിന് ജനുവരിയിൽ കുറ്റം സമ്മതിച്ചിരുന്നു. 10 ആഴ്ചത്തെ തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും, അപ്പീൽ വിജയിച്ചതോടെ ശിക്ഷ രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
സിസിടിവി ദൃശ്യങ്ങളിൽ, മദ്യപിച്ചിരുന്ന ഏംസ്ബറി ഫെലോസിനെ തലയ്ക്കടിച്ച് നിലത്തിട്ട ശേഷം അഞ്ച് തവണയെങ്കിലും മർദ്ദിക്കുന്നത് കാണാം. എംപിയെ വീണ്ടും ഭീഷണിപ്പെടുത്തില്ലല്ലോ?” എന്ന് അദ്ദേഹം പറഞ്ഞതയായും രേഖപ്പെടുത്തി. ലേബർ പാർട്ടി അംഗമായിരുന്ന ഏംസ്ബറിയെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ സ്വതന്ത്ര എംപിയായി പ്രവർത്തിക്കുന്ന അദ്ദേഹം , ബിബിസിയോട് തന്റെ പ്രവൃത്തിയിൽ “എല്ലാ നിമിഷവും പശ്ചാത്താപം” തോന്നുന്നുവെന്ന് പറഞ്ഞു.
എംപി സ്ഥാനം ഒഴിഞ്ഞാൽ, പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ ലേബർ സർക്കാരിന്റെ ആദ്യ ഉപതെരഞ്ഞെടുപ്പ് നടക്കും. ശിക്ഷ സസ്പെൻഡ് ചെയ്തെങ്കിലും, ഒരു റീകോൾ പെറ്റീഷൻ സാധ്യമാണ്. മണ്ഡലത്തിലെ 10% വോട്ടർമാർ പിന്തുണച്ചാൽ ഉപതെരഞ്ഞെടുപ്പ് നിർബന്ധമാകും