എഡിൻബർഗ് സെൻറ് ജോൺസ് ദ അപ്പോസ്തോൽ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ കഷ്ടാനുഭവ വാരവും ഈസ്റ്റർ ശുശ്രൂഷകളും

എഡിൻബർഗ് സെൻറ് ജോൺസ് ദ അപ്പോസ്തോൽ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം 2025 ഏപ്രിൽ 13 മുതൽ കഷ്ടാനുഭവ വാരവും ഈസ്റ്റർ ശുശ്രൂഷകളും നടത്തുന്നതിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. താഴെ കൊടുക്കുന്നവയാണ് വിശുദ്ധ ആചരണങ്ങളുടെ വിശദാംശങ്ങൾ:
• ഓശാന പെരുന്നാൾ: കർത്താവിൻറെ രാജകീയ പ്രവേശനത്തിന്റെ മുന്നോടിയായ ഈ തിരുനാൾ 2025 ഏപ്രിൽ 13ന് രാവിലെ 9:00 മണി മുതൽ നടത്തപ്പെടും.
വേദി: ലോച്ച്ഗെല്ലി ചർച്ച്, കിർക്കാൽഡി.
• പെസഹാ വ്യാഴാഴ്ച: കുർബാന സ്ഥാപനത്തിൻറെ തിരുകർമ്മങ്ങൾ 2025 ഏപ്രിൽ 17ന് രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 1:30 വരെ നടക്കും.
വേദി: ഔവർ ലേഡി ഓഫ് ലൊറെറ്റോ ചർച്ച്, മസ്സൽബർഗ് EH21 7AJ.
• ദുഃഖവെള്ളിയാഴ്ച: ലോക പാപങ്ങൾ ഏറ്റെടുത്ത് കാൽവരി കുരിശിലേക്കുള്ള ശുശ്രൂഷകൾ 2025 ഏപ്രിൽ 18ന് രാവിലെ 7:30 മണി മുതൽ ആരംഭിക്കും.
വേദി: ഔവർ ലേഡി ഓഫ് ലൊറെറ്റോ ചർച്ച്, മസ്സൽബർഗ് EH21 7AJ.
• ഈസ്റ്റർ ഞായർ (ഉയർപ്പ് തിരുനാൾ): ക്രൈസ്തവ കുലത്തിന്റെ പ്രത്യാശയുടെ ഈ മഹോത്സവം 2025 ഏപ്രിൽ 20ന് രാവിലെ 9:00 മണി മുതൽ ആരംഭിക്കും.
വേദി: ലോച്ച്ഗെല്ലി ചർച്ച്, കിർക്കാൽഡി.
ബന്ധപ്പെടേണ്ട വിവരങ്ങൾ
കൂടുതൽ വിവരങ്ങൾക്കായി ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
• റവ. ഫാ. ഗീവർഗീസ് രാജ്: 07909 041107
• ജയ്സൺ ജേക്കബ് (ട്രസ്റ്റി): 07570 306864
• ഷോബിൻ സാം (സെക്രട്ടറി): 07587 318921