പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ ഗ്ലാസ്‌ഗോയിൽ; നവംബർ 8, 9 തീയതികളിൽ

Nov 4, 2025 - 05:03
 0
പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ ഗ്ലാസ്‌ഗോയിൽ; നവംബർ 8, 9 തീയതികളിൽ

ലണ്ടൻ: മലങ്കരസഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും 'പരിശുദ്ധ പരുമല തിരുമേനി' എന്ന് ഓമനപ്പേരിൽ വിഖ്യാതനുമായ പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ 2025 നവംബർ 8, 9 (ശനി, ഞായർ) തീയതികളിൽ ഗ്ലാസ്‌ഗോയിൽ ആദരപൂർവ്വം ആഘോഷിക്കപ്പെടും. ക്രൈസ്തവ വിശുദ്ധന്മാരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ആദ്യ ഭാരതീയൻ എന്ന നിലയിൽ പ്രശസ്തനായ തിരുമേനിയുടെ ഓർമ്മ, ഗ്ലാസ്‌ഗോ സെന്റ് ഗീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലാണ് നടക്കുന്നത്. 'നീതിമാന്റെ ഓർമ്മ വാഴ്വിനായിത്തീരട്ടെ' എന്ന പ്രാർത്ഥനയോടെയാണ് വിശ്വാസികളെ ഈ അനുഗ്രഹീത കർമ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നത്.

ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിലെ റവ. ഫാദർ ബിനിൽ രാജ് നേതൃത്വം നൽകും. നവംബർ 8 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് പെരുന്നാൾ കൊടിയേറ്റത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് സന്ധ്യാ നമസ്കാരം, ഗാന ശുശ്രൂഷ, സുവിശേഷ പ്രസംഗം, ആശീർവാദം എന്നിവ നടത്തപ്പെടും. നവംബർ 9 ഞായറാഴ്ച രാവിലെ പ്രഭാത നമസ്കാരവും, തുടർന്ന് വിശുദ്ധ കുർബാനയും, പരിശുദ്ധനായ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥപ്രാർത്ഥനയും നടക്കും. മലങ്കര സഭയുടെ യുഗ ആചാര്യനും, മനുഷ്യസ്നേഹത്തിൻ്റെ വറ്റാത്ത ഉറവയുമായിരുന്ന പരിശുദ്ധ കൊച്ചുതിരുമേനിയുടെ ഓർമ്മദിനം ഭക്തർക്ക് ആശ്വാസത്തിൻ്റെയും അഭയത്തിൻ്റെയും കേന്ദ്രമാണ്.

വിശുദ്ധ കുർബാനയ്ക്ക് ശേഷം റാസ, ആശീർവാദം, നേർച്ച വിളമ്പ്, സ്നേഹവിരുന്ന്, ആദ്യഫല ശേഖരം എന്നിവയും ഉണ്ടായിരിക്കും. തപസ്സു കൊണ്ടും ത്യാഗജീവിതം കൊണ്ടും വിശുദ്ധിയുടെ പ്രകാശ നക്ഷത്രമായ പരിശുദ്ധ പിതാവിൻ്റെ ഓർമ്മപ്പെരുന്നാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസി സമൂഹങ്ങളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു. ഇടവക വികാരി റവ. ഫാദർ ബിനിൽ രാജ് (ഫോൺ: 07909041107), ട്രസ്റ്റി സുനിൽ കെ. ബേബി (ഫോൺ: 07898735973), സെക്രട്ടറി റിയോ ബേബി (ഫോൺ: 07563744653) എന്നിവരാണ് ഈ വർഷത്തെ പെരുന്നാളിന് നേതൃത്വം നൽകുന്നത്. പെരുന്നാൾ നടക്കുന്ന പള്ളിയുടെ വിലാസം: 21 Swinton Road. Glasgow G69 6DS.

English Summary: The 123rd commemoration of Saint Geevarghese Mar Gregorios (Parumala Thirumeni), the first declared saint of the Malankara Church, will be celebrated in Glasgow on November 8th and 9th, 2025.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.