ഡോക്ടറേറ്റ് നേടിയ ഫാദർ സജീ സി ജോണിന് ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ആദരം

ഗ്ലാസ്ഗോ: മേഘാലയ മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടിയ ഫാദർ സജീ സി ജോണിനെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ഗ്ലാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ആദരിച്ചു. “അനുദിന ജീവിതത്തിൽ വർധിച്ചുവരുന്ന യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗം: നിയന്ത്രണവും വിമുക്തിയും” എന്ന വിഷയത്തിലാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.
ഇടവകയുടെ ഉപഹാരമായി മോനുട്ടൻ മുതലാളി മൊമെന്റോ സമർപ്പിക്കുകയും, പ്രാർത്ഥന കൂട്ടായ്മയുടെ വകയായി അലക്സ് കോശി ബൊക്ക സമ്മാനിക്കുകയും ചെയ്തു. സ്ത്രീ സമാജത്തിന്റെയും സൺഡേ സ്കൂളിന്റെയും വകയായി ജെസ്സി തോമസ് പൊന്നാട അണിയിച്ചു.
സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് യുവാക്കളെയും സമൂഹത്തെയും നേർവഴിയിലേക്ക് നയിക്കാൻ വന്ദ്യ പുരോഹിതനെ ദൈവം ഉപയോഗിക്കട്ടെ എന്ന് ഇടവക ട്രസ്റ്റി സുനിൽ പായിപ്പാട് ആശംസിച്ചു. ഇടവകയുടെ സ്നേഹാദരവുകൾക്ക് ഫാദർ സജീ സി ജോൺ നന്ദി രേഖപ്പെടുത്തി.