മലയാളി നഴ്സ് യുകെയിലെ വെയിൽസിൽ അന്തരിച്ചു: കോട്ടയം സ്വദേശിയുടെ വിയോഗം സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

Mar 24, 2025 - 17:48
 0
മലയാളി നഴ്സ് യുകെയിലെ വെയിൽസിൽ അന്തരിച്ചു: കോട്ടയം സ്വദേശിയുടെ വിയോഗം സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

ലണ്ടൻ : യുകെയിലെ വെയിൽസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്സ് അകാലത്തിൽ വിടവാങ്ങി. കോട്ടയം മറ്റക്കര പതിക്കൽ കുടുംബാംഗമായ ബിജു ജോസ് (47) ആണ് മരണത്തിന് കീഴടങ്ങിയത്. സ്വാൻസിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ബിജു, മോറിസ്ടൺ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ വീട്ടിൽവച്ച് പെട്ടെന്ന് കുഴഞ്ഞുവീണതാണ് ബിജുവിന്റെ ആരോഗ്യനില വഷളാകാൻ കാരണമായത്. സ്‌ട്രോക്ക് ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഭാര്യ സ്മിത ഉടൻ സിപിആർ നൽകി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, മോറിസ്ടൺ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോസഫിന്റെയും മേരിയുടെയും മകനായ ബിജുവിന് ജോയൽ, ജൊവാൻ, ജോഷ് എന്നിവരാണ് മക്കൾ.

ഇരുപത് വർഷത്തോളം യുകെയിൽ ജീവിച്ച ബിജു, സ്വാൻസിയിലെ മലയാളി സമൂഹത്തിന്റെ പ്രിയപ്പെട്ട അംഗമായിരുന്നു. അവയവദാനത്തിന് സമ്മതം നൽകിയിരുന്നതിനാൽ, മരണാനന്തരം മറ്റുള്ളവർക്ക് ജീവൻ പകർന്നാണ് അദ്ദേഹം യാത്രയായത്. കോട്ടയം മറ്റക്കര മണ്ണൂർ സെന്റ് ജോർജ്ജ് ക്നാനായ കാത്തലിക് ഇടവകയിലെ അംഗമാണ്. മൃതദേഹം നാട്ടിൽ സാംസ്‌ക്കരിക്കുമെന്ന് കുടുംബം അറിയിച്ചു.

ബിജുവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും താങ്ങാവുന്നതിലും അപ്പുറമുള്ള നഷ്ടമാണ്. സമൂഹത്തിന്റെ പ്രാർഥനയും പിന്തുണയും ഈ ദുഃഖവേളയിൽ കുടുംബത്തിനൊപ്പമുണ്ടാകട്ടെ.

Shajan Abraham Shajan Abraham is the Editor of UK Malayali News and an Associate Member of the National Union of Journalists. He focuses on UK community news, immigration updates, social issues, NHS-related developments, and digital news content for the Malayali diaspora in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.