സെന്റ് ജേക്കബ് ക്നാനായ പ്രവാസി യൂണിറ്റിന്റെ രണ്ടാമത് സംഗമം സമാപിച്ചു

സെന്റ് ജേക്കബ് ക്നാനായ പ്രവാസി യൂണിറ്റിന്റെ രണ്ടാമത് സംഗമം സമാപിച്ചു
ഗ്ലോസ്റ്റർഷയർ:
യുകെയിലെ രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ വലിയപള്ളി ഇടവകാംഗങ്ങളുടെ കൂട്ടായ്മയായ സെന്റ് ജേക്കബ് ക്നാനായ പ്രവാസി യൂണിറ്റിന്റെ രണ്ടാമത് സംഗമം Fr. ബിനോയ് തട്ടാൻകുന്നിലിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ ഗ്ലോസ്റ്റർഷയറിലെ ടോം റോബർട്സ് അഡ്വെഞ്ചർ സെന്ററിൽ വച്ച് നടന്നു.
കുടുംബസമേതമായി സംഘടിപ്പിച്ച സംഗമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാപരിപാടികളും വിനോദപരിപാടികളും അരങ്ങേറി.
സംഘാടകസമിതി കോഓർഡിനേറ്റർമാരായ ജോമോൻ ചേലോടത്തിൽ, ജോമോൻ തട്ടാനിയത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു.
യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ:
- ഈ വർഷത്തെ പെരുന്നാൾ ലൈവിന്റെ ചിലവ് യൂണിറ്റ് വഹിക്കും.
- അടുത്ത വർഷത്തെ സംഗമത്തിന്റെ സംഘാടകരായി Fr. ബിനോയ് തട്ടാൻകുന്നേൽ, ജോബിൻസ് തട്ടാൻകുന്നേൽ എന്നിവരെ തിരഞ്ഞെടുത്തു.
സംഗമത്തിൽ ഇടവകാംഗങ്ങളുടെ ഉത്സാഹപരമായ പങ്കാളിത്തം കൊണ്ടു പരിപാടി ഏറെ ശ്രദ്ധേയമായി.