എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിച്ചാർഡ് രാജിവച്ചു പടിയിറക്കം ലേബർ സർക്കാരുമായുള്ള അസ്വാരസ്യങ്ങൾ മൂലമെന്ന സൂചന

Feb 26, 2025 - 14:47
Feb 26, 2025 - 14:53
 0
എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിച്ചാർഡ് രാജിവച്ചു    പടിയിറക്കം ലേബർ സർക്കാരുമായുള്ള അസ്വാരസ്യങ്ങൾ മൂലമെന്ന സൂചന
Image: Pic: Jordan Pettitt/Pool via Reuters

ലണ്ടൻ ∙ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിച്ചാർഡ് രാജിവെച്ചു. പുതിയ ലേബർ സർക്കാർ അധികാരത്തിലെത്തിയതിന്റെ പിന്നാലെ, ആരോഗ്യരംഗത്തെ നയപരമായ വ്യത്യാസങ്ങൾ കാരണം പ്രിച്ചാർഡിന് തൽസ്ഥാനത്ത് തുടരാൻ പ്രയാസമായെന്നാണ് റിപ്പോർട്ടുകൾ.

2021-ൽ NHS ഇംഗ്ലണ്ടിന്റെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവായി ചുമതലയേറ്റ അമാൻഡ പ്രിച്ചാർഡ്, പാഡെമിക്കിന് ശേഷം തകർന്നുപോയ ആരോഗ്യവ്യവസ്ഥ പുനർനിർമിക്കാൻ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, പുതിയ സർക്കാരിന്റെ ആരോഗ്യരംഗ നയങ്ങളിൽ അവർക്ക് യോജിപ്പിക്കാൻ കഴിയില്ലായിരുന്നു എന്നതാണ് പടിയിറക്കത്തിന് പ്രധാന കാരണം.

NHS ആളില്ലായ്മ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും പണിമുടക്ക്, പെൻഷൻ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനോട് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് സൂചന. എൻഎച്ച്എസ് ഫണ്ടിംഗിലെ കുറവ്, ജീവനക്കാരുടെ കഴിഞ്ഞ കുറച്ച് മാസങ്ങളിലെ നിരന്തരമായ സമരങ്ങൾ, ആരോഗ്യ രംഗത്തേക്കുള്ള കുടുതൽ നിക്ഷേപങ്ങൾ ആവശ്യപ്പെടുന്നതിൽ ഉണ്ടായിരുന്ന സർക്കാരിനോടുള്ള അമാൻഡ പ്രിച്ചാർഡിന്റെ കർശന നിലപാട്, ഇവയെല്ലാം തന്നെ രാജിക്ക് കാരണമായേക്കാമെന്നാണ് അഭിപ്രായങ്ങൾ.

“എൻഎച്ച്എസിന്റെ ഭാവി മെച്ചപ്പെടുത്തുന്നതിനായി ഞാൻ എല്ലാ ശ്രമങ്ങളും നടത്തി. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ എന്റെ ദൗത്യങ്ങൾ തുടരുന്നത് പ്രായോഗികമല്ല” - എന്നാണ് അമാൻഡ പ്രിച്ചാർഡ്, രാജിക്കത്ത് നൽകുമ്പോൾ വ്യക്തമാക്കിയിരുന്നത്.

എന്നാൽ, സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തന്നെയാണ് രാജിക്ക് കാരണമെന്ന് അവർ നേരിട്ടു പറയാത്തതുകൊണ്ട് ഇതുവരെ ഇതൊരു ധാരണയായി മാത്രമേ ഉയർന്നിട്ടുള്ളു.

പുതിയ എൻഎച്ച്എസ് മേധാവി ആര്?

NHS ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവായി ആരെ നിയമിക്കുമെന്നത് ഇപ്പോൾ ചർച്ചയാകുന്നു. ആരോഗ്യ മേഖലയിലെ പ്രമുഖരും പ്രധാന മെഡിക്കൽ എക്സ്പർട്ടുകളും, സർക്കാരിന്റെ മുന്നേറ്റങ്ങൾ കണക്കിലെടുത്ത് പുതിയ നേതാവിനെ തിരഞ്ഞെടുക്കും.

ബഡ്ജറ്റിന്റെ കുറവ്,ആരോഗ്യരംഗത്തെ ജീവനക്കാരുടെ പ്രതിഷേധങ്ങൾ,ചികിത്സാ സേവനങ്ങളിലെ നിലവാരാനാവാത്ത നീണ്ട കാത്തിരിപ്പു സമയങ്ങൾ,സർക്കാരിന്റെ ആരോഗ്യനയങ്ങളിലെ മാറ്റങ്ങൾ ഇതെല്ലാം കൂടി എൻഎച്ച്എസിന്റെ ഭാവിയെ കൂടുതൽ അനിശ്ചിതത്വത്തിലാക്കുമോ? എന്നതും വലിയ ചർച്ചയാകുന്നു. ലേബർ സർക്കാരിന്റെ ആരോഗ്യരംഗ നയങ്ങൾ ജനപിന്തുണ നേടുമോ? അല്ലെങ്കിൽ എൻഎച്ച്എസിലെ ഭീമമായ പ്രശ്നങ്ങൾ ഭരണകൂടത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുമോ? എന്നതെല്ലാം വരും ദിവസങ്ങളിൽ  വ്യക്തമായേക്കും.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.