ഏട്ടാമത് യൂറോപ്യൻ ക്നാനായ സംഗമം ജൂൺ 28-ന് ലെസ്റ്ററിൽ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Apr 23, 2025 - 12:53
Apr 23, 2025 - 18:27
 0
ഏട്ടാമത് യൂറോപ്യൻ ക്നാനായ സംഗമം  ജൂൺ 28-ന് ലെസ്റ്ററിൽ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ലണ്ടൻ : യു.കെ.യിലെ ലെസ്റ്റർ മഹർ സെൻട്രലിൽ 2025 ജൂൺ 28-ന് നടക്കുന്ന ഏട്ടാമത് യൂറോപ്യൻ ക്നാനായ സംഗമത്തിന്റെ ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. യു.കെ.യിലെ എല്ലാ ക്നാനായ പള്ളികളുടെയും നേതൃത്വത്തിലും യൂറോപ്യൻ ക്നാനായ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലും നടക്കുന്ന ഈ സംഗമത്തിനായി 80 അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും അതിൽ നിന്നും 20 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തനം ആരംഭിച്ചു.

സംഗമത്തിന്റെ പ്രസിഡന്റായി റവ. ഫാ. ബിനോയ് തട്ടാങ്കുന്നേൽ, ജനറൽ കോ-ഓർഡിനേറ്ററായി അപ്പു മണലിത്ര, ജനറൽ ട്രഷററായി ജിനു കുര്യാക്കോസ് കോവിലാൽ, ജനറൽ സെക്രട്ടറിയായി കുരുവിള തോമസ് ഒറ്റത്തിക്കൽ എന്നിവർ നേതൃത്വം നൽകുന്നു.

ക്നാനായ സമുദായത്തിന്റെ വലിയ മെത്രാപ്പോലീത്താ അഭിവന്ദ്യ കുര്യാക്കോസ് മോർ സെവേറിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും യു.കെ.യിലെ എല്ലാ വികാരിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പൊതുസമ്മേളനവും സംഗമത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. സമുദായ സെക്രട്ടറി, ട്രസ്റ്റി, വിവിധ മത-രാഷ്ട്രീയ മേലധ്യക്ഷന്മാർ എന്നിവരും പൊതുസമ്മേളനത്തിൽ പങ്കെടുക്കും. യൂറോപ്പിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള കലാപ്രകടനങ്ങൾ സംഗമത്തിന് മാറ്റുകൂട്ടും.

സംഗമത്തിന്റെ ഏറ്റവും ആകർഷകമായ വെൽക്കം ഡാൻസിന്റെ ഗാനം അണിയറയിൽ ഒരുങ്ങുകയാണ്. ക്നാനായ തനിമയും പാരമ്പര്യവും ആചാരങ്ങളും വർണിക്കുന്ന ഈ സംഗീതനിർഭരമായ ഗാനം രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് യു.കെ.യിലെ സീനിയർ വൈദികനും ഡിവോഷണൽ ഗാനരചയിതാവുമായ ഫാ. ജോമോൻ പുന്നൂസ് ആണ്. യുവ പിന്നണി ഗായകരായ ലിബിൻ സ്കറിയയും മെറിൻ ബേബിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രോഗ്രാമിങും മിക്സിങും ഗ്ലോറിയ ഓഡിയോ (സാന്റോ തോമസ്) നിർവഹിച്ചു. കൊറിയോഗ്രഫി കലാഭവൻ നൈസാണ് ഒരുക്കുന്നത്.

ടിക്കറ്റുകൾ ഇനിയും ലഭിക്കാത്തവർക്ക് താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം അല്ലെങ്കിൽ സംഗമ ദിവസം വേദിയിൽ നിന്ന് ലഭിക്കും:

അപ്പു മണലിത്ര: 07960484170

  ജിനു കോവിലാൽ: 07932731224

  കുരുവിള ഒറ്റത്തിക്കൽ: 07960431430

എല്ലാ ക്നാനായ സമുദായാംഗങ്ങളും ഈ സംഗമത്തിൽ പങ്കെടുത്ത് പരിപാടിയെ വൻ വിജയമാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് മുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.