ലിവർപൂളിൽ ഇന്ത്യൻ സംഗീതോത്സവം: ‘നൈറ്റ് ഷിഫ്റ്റ്’ ഏപ്രിൽ 25-ന്

Apr 24, 2025 - 09:40
Apr 24, 2025 - 09:51
 0
ലിവർപൂളിൽ ഇന്ത്യൻ സംഗീതോത്സവം: ‘നൈറ്റ് ഷിഫ്റ്റ്’ ഏപ്രിൽ 25-ന്

ലിവർപൂൾ: ഇന്ത്യൻ സംഗീതത്തിന്റെ താളവും പാശ്ചാത്യ ബീറ്റുകളുടെ ഊർജവും ഒന്നിക്കുന്ന ‘നൈറ്റ് ഷിഫ്റ്റ്’ സംഗീത വിരുന്നിന് ലിവർപൂൾ ഒരുങ്ങുന്നു. 2025 ഏപ്രിൽ 25-ന് രാത്രി 10 മണിക്ക് 24 കിച്ചൺ സ്ട്രീറ്റിൽ നടക്കുന്ന ഈ പരിപാടി, യുവാക്കൾക്ക് അവിസ്മരണീയ രാത്രി സമ്മാനിക്കുമെന്നുറപ്പാണ്. പ്ലാൻ മേക്കേഴ്സ് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രധാന സ്പോൺസർ ദ ടിഫിൻ ബോക്സ് ആണ്.

ബോളിവുഡ് ഹിറ്റുകൾ, മലയാളം,തമിഴ്, തെലുഗു ഗാനങ്ങൾ, EDM, ഹിപ്-ഹോപ് എന്നിവയുടെ സമന്വയത്തോടെ ഡാൻസ് ഫ്ലോർ തീ പിടിക്കും. പ്രശസ്ത ഡിജെമാർ രാത്രി മുഴുവൻ സംഗീത മാന്ത്രികത തീർക്കും.

ഡിജെ ലൈനപ്പ്:

  DJ XCRO: പാശ്ചാത്യ ക്ലബ് ഹിറ്റുകളും ബേസ് ഡ്രോപ്പുകളും

  DJ NEVIN: ബോളിവുഡ് ആന്തങ്ങളും ദേശി താളങ്ങളും

  DJ ARJUN: ദക്ഷിണേന്ത്യൻ ഗാനങ്ങളുടെ വൈവിധ്യം

നോൺ-സ്റ്റോപ്പ് സംഗീതം, ഗംഭീര ലൈറ്റിംഗ്, ഉജ്ജ്വല ഊർജം എന്നിവയോടെ ഈ രാത്രി ലിവർപൂളിന്റെ നൈറ്റ് ലൈഫിനെ പുനർനിർവചിക്കും. ടിക്കറ്റുകൾ വേഗം വിറ്റ് തീർന്നു കൊണ്ടിരിക്കുന്നതിനാൽ നിങ്ങളുടെ ടിക്കറ്റുകൾ ഇന്ന് തന്നെ ഉറപ്പാക്കൂ. ടിക്കറ്റ് ബുക്കിങ്ങിനായി ഫാറ്റ്സോമാ വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ +44 7596019695 എന്ന നമ്പറിലൊ ബന്ധപ്പെടാവുന്നതാണ്

വേദി:

24 Kitchen Street, 4 Kitchen St, Liverpool L1 0AN, UK

 

 

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.