മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ കാർലൈസിൽ സെന്റ് മേരി മഗ്ദലന്റെ നാമത്തിൽ പുതിയ ദേവാലയത്തിന് തുടക്കം
യുകെ,യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട ഇംഗ്ലണ്ടിലെ കാർലൈസ് നഗരത്തിൽ സെന്റ് മേരി മഗ്ദലന്റെ നാമധേയത്തിൽ പുതിയ ദേവാലയത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഫാ. ഡോ. സജി സി. ജോൺ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. കാർലൈസിന്റെ സമീപപ്രദേശങ്ങളിലേതുമുള്‍പ്പടെ നിരവധി വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.
യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ഭദ്രാസന കൗൺസിൽ അംഗം ജോൺ സാമുവൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് പുതിയ ദേവാലയത്തിന് ആശംസകൾ അർപ്പിച്ചു.