മക്കളെയും പേര്‌ക്കുട്ടികളെയും കാണാനായി നാട്ടിൽ നിന്ന് സ്കോട്ട്‌ലൻഡിലെത്തിയ പിതാവ് ചികിത്സയിലിരിക്കെ അന്തരിച്ചു

സ്കോട്ട്ലൻഡ്: സെൻട്രൽ സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജൂബി എബ്രഹാമിന്റെ പിതാവായ എബ്രഹാം മുള്ളുപറമ്പിൽ (71) സ്കോട്ട്‌ലൻഡിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. മക്കളെയും പേര്‌ക്കുട്ടികളെയും കാണാനായി നാട്ടിൽ നിന്ന് സ്കോട്ട്‌ലൻഡിലെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി.
നാട്ടിൽ വച്ച് കാൻസർ രോഗം സ്ഥിരീകരിച്ച ശേഷമാണ് എബ്രഹാം മക്കളുടെ അടുത്തേക്ക് എത്തിയത്. തുടർന്ന് ആരോഗ്യം വഷളാവുകയും ജൂലൈ 30-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 17 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ എബ്രഹാം കഴിഞ്ഞ ദിവസം മരണമടഞ്ഞു.
ഭാര്യ: ആലിസ് എബ്രഹാം. മക്കൾ: ജൂബി എബ്രഹാം, ജ്യോതി എബ്രഹാം. മരുമക്കൾ: ബിബിൻ ടോണിയോ, ടിനു തോമസ്. കൊച്ചുമക്കൾ: എയ്ഡൻ ആന്റണി ബിബിൻ, ഇവാനാ ഇസബെൽ ബിബിൻ, എഡ്വിൻ എബ്രഹാം ബിബിൻ.