ലണ്ടനിൽ രാമായണ മാസാചരണം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ലണ്ടനിലെ തോണ്ടൻ ഹീത്തിൽ വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ 2025 ജൂലൈ 26 ശനിയാഴ്ച വൈകിട്ട് 6 മുതൽ ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച രാമായണ മാസാചരണം ഭക്തിനിർഭരമായി നടന്നു. ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവാസമിതിയുടെ ബാലവേദി അവതരിപ്പിച്ച ‘സീതാ സ്വയംവരം’ നാടകം ശ്രദ്ധേയമായി. തുടർന്ന് നടന്ന രാമായണ പാരായണം, രാമനാമ സംഗീർത്തനം, കുട്ടികൾക്കായുള്ള രാമായണാധിഷ്ഠിത ചിത്രരചനാ മത്സരത്തിന്റെ പ്രദർശനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി.
ലണ്ടൻ ശ്രീഗുരുവായൂരപ്പ സേവാസമിതിയിലെ വനിതകൾ നയിച്ച രാമായണ പാരായണവും ഭക്തിസാന്ദ്രമായ ദീപാരാധനയും അന്നദാനവും പരിപാടിയുടെ ഭാഗമായി നടന്നു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ഈ പുണ്യ സന്ധ്യയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. രാമഭക്തിയുടെ ആഴവും ആവേശവും നിറഞ്ഞ ഈ ആഘോഷം ലണ്ടനിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഒരു സായാഹ്നം സമ്മാനിച്ചു.
English Summary: The Ramayana Month celebration, organized by London Hindu Aikyavedi and Mohanji Foundation on July 26, 2025, at West Thornton Community Centre, was marked by devotion with events including a drama, recitation, and art exhibition.