ലണ്ടനിൽ മീനഭരണി മഹോത്സവം ഭക്തിനിർഭരമായി സമാപിച്ചു

ലണ്ടൻ: ഗുരുവായൂരപ്പ ക്ഷേത്രം ലണ്ടനിൽ സ്ഥാപിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച മീനഭരണി മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. പൊങ്കാല സമർപ്പണം, ദേവീ ഉപാസന, മഹിഷാസുര മർദിനി സ്തുതി, നാമജപം, ദീപാരാധന, അന്നദാനം തുടങ്ങിയ പുണ്യകർമങ്ങൾ ഉത്സവത്തിന് മാറ്റുകൂട്ടി.
ലണ്ടന്റെ വിവിധ മേഖലകളിൽ നിന്ന് നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ഈ ആഘോഷം, പ്രവാസി മലയാളികൾക്കിടയിൽ ആത്മീയ ഐക്യത്തിന്റെ സന്ദേശം പകർന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകൾ ഏവരുടെയും മനസ് കവർന്നു.