ബ്രിട്ടനിൽ നാളെ മുതൽ സമയമാറ്റം: ബ്രിട്ടീഷ് സമ്മർ ടൈം തുടങ്ങുന്നു
ലണ്ടൻ: ബ്രിട്ടനിൽ മാർച്ച് 30 (നാളെ) പുലർച്ചെ മുതൽ ബ്രിട്ടീഷ് സമ്മർ ടൈം (BST) അഥവാ ഡേ ലൈറ്റ് സേവിങ് ടൈം നിലവിൽ വരും. പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് നീക്കി 2 മണിയാക്കുന്നതോടെ ഗ്രീൻവിച്ച് മീൻ ടൈം (GMT) അവസാനിക്കും. ഇതോടെ വൈകുന്നേരങ്ങളിൽ പകൽവെളിച്ചം കൂടുതൽ നേരം ലഭിക്കുന്ന സമയക്രമം തുടങ്ങും.
ഈ മാറ്റത്തോടെ ഞായറാഴ്ച മുതൽ ബ്രിട്ടനിൽ ദിവസങ്ങൾ ദൈർഘ്യമേറിയതായി അനുഭവപ്പെടും. ഇന്ത്യയുമായുള്ള സമയ വ്യത്യാസം 5.5 മണിക്കൂർ എന്നതിൽ നിന്ന് 4.5 മണിക്കൂറായി കുറയും. ഈ സമ്പ്രദായത്തിന്റെ തുടക്കം 1916-ലാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ജർമനി ആദ്യമായി ഇത് നടപ്പാക്കി, ഇന്ധനം ലാഭിക്കുക എന്ന ലക്ഷ്യത്തോടെ. പിന്നീട് ബ്രിട്ടനും ഈ രീതി സ്വീകരിക്കുകയായിരുന്നു.
1907-ൽ വില്യം വില്ലെറ്റ് എന്ന ബിൽഡർ പകൽവെളിച്ചം പാഴാക്കാതിരിക്കാൻ സമയമാറ്റം നിർദേശിച്ചിരുന്നു. വേനൽക്കാലത്ത് സൂര്യോദയത്തിന് ശേഷവും ആളുകൾ ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് അദ്ദേഹത്തെ ഈ ആശയത്തിലേക്ക് നയിച്ചത്. പിന്നീട് ഇത് ഒരു പതിവായി മാറി. എന്നാൽ, രണ്ടാം ലോകമഹായുദ്ധ കാലത്ത് മാത്രം ഈ സമയമാറ്റം ഒഴിവാക്കിയിരുന്നു.
സ്മാർട്ട്ഫോണുകൾ പോലുള്ള ഉപകരണങ്ങൾ സമയം സ്വയം ക്രമീകരിക്കുമെങ്കിലും, പഴയ ക്ലോക്കുകൾ കൈകൊണ്ട് മാറ്റേണ്ടതുണ്ട്. ബ്രിട്ടനിലെ മലയാളികൾക്ക് യാത്രയും ജോലിയും ആസൂത്രണം ചെയ്യുമ്പോൾ ഈ മാറ്റം ശ്രദ്ധിക്കണം. ഒക്ടോബർ 26 വരെ ഈ സമയക്രമം തുടരും.
English Summary ;
British Summer Time Begins in the UK; Time Difference with India Change
With the start of British Summer Time (Daylight Saving Time) in the UK, clocks will move forward by one hour on March 30. The time difference with India will now be 4.5 hours instead of 5.5 hours. Read more for details.
