മുംബൈ വ്യവസായ പ്രമുഖൻ ജോയ് വർഗീസ് അബർഡീനിൽ അന്തരിച്ചു
മുംബൈയിലെ പ്രമുഖ വ്യവസായിയും ഓർത്തഡോക്സ് സഭയുടെ ദാദർ സീനിയർ അംഗവുമായ ശ്രീ ജോയ് വർഗീസ് സ്കോട്ട്‌ലൻഡിലെ അബർഡീനിൽ വച്ച് അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് മക്കളോടൊപ്പം നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
മൃതദേഹം പോലീസ് എത്തി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
